അവകാശപത്രിക

കേരള സര്‍ക്കാര്‍ വിശ്വകര്‍മ്മ സമുദായ കമ്മീഷന്‍(ശങ്കരന്‍ കമ്മീഷന്‍) മുമ്പാകെ 22-7-2013 ല്‍ ഞാന്‍ സമര്‍പ്പിച്ച വിശ്വകര്‍മ്മ അവകാശ പത്രിക.
To
ശ്രീ: പി എന്‍ ശങ്കരന്‍ അവര്‍കള്‍ ,
കേരള സര്‍ക്കാര്‍ വിശ്വകര്‍മ്മ സമുദായ കമ്മീഷന്‍ ,
പവിള, തൈക്കാട് പി.ഒ., തിരുവന്തപുരം- 6950014.
സര്‍
വിശ്വകര്‍മ്മജര്‍ ഇന്ന് അനുഭവിക്കുന്ന കടുത്ത പിന്നോക്കാവസ്ഥ ഒരളവു വരെയെങ്കിലും പരിഹരിച്ച് കിട്ടുന്നതിനു വേണ്ടി ഒരു അവകാശ പത്രിക അങ്ങയുടെ പരിഗണനക്ക് സമര്‍പ്പിക്കുന്നു.
വിശ്വകര്‍മ്മ അവകാശപത്രിക
(.pdf also attached)
വിദ്യാഭ്യാസ അവകാശങ്ങള്‍:
 
**വിശ്വകര്‍മ്മ സമുദായത്തിന് എയിഡഡ്മേഖലയില്‍ മെഡിക്കല്‍ , എന്‍ജിനീയറിംഗ് കോളേജുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സമുദായത്തിന് പുതിയ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുക.
**ആര്‍ട്ടിസാന്‍ ക്ഷേമനിധിയിലെ തൊഴിലാളികളുടെ നിക്ഷേപത്തിന്റെ പലിശയുടെ ഒരു ഭാഗം ഉപയോഗിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം. ആസ്ഥാപനങ്ങളില്‍ആര്‍ട്ടിസാന്‍ തൊഴിലാളികളുടെ മക്കള്‍ക്ക് 50 ശതമാനം സംവരണം നല്‍കണം.
**സച്ചാര്‍ /പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ വിശ്വകര്‍മ്മ സമുദായങ്ങള്‍ക്കും ലഭ്യമാക്കണം.
എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എയ്ഡഡ്ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുംവിശ്വകര്‍മ്മ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണം.
**സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റുന്ന കോര്‍പ്പറേഷനുകള്‍ , ബോര്‍ഡുകള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ ,യൂണിവേഴ്സിറ്റികള്‍ , ബാങ്കുകള്‍ എന്നിവയിലെയും നിയമനങ്ങള്‍ പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടണം.
**കേരളത്തില്‍ ആരംഭിക്കുന്ന കേന്ദ്ര യൂണിവേഴ്സിറ്റിക്ക് "വിശ്വകര്‍മ്മ യൂണിവേഴ്സിറ്റി" എന്ന് നാമകരണം ചെയ്യുക.
*"വിശ്വകര്‍മ്മ ചരിത്രം" പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
**കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനുള്ള ബാങ്ക് വായ്പയുടെ പലിശ കേന്ദ്ര ഗവണ്‍മെന്റ് നല്‍കാന്‍ തയ്യാറായതുപോലെ, സംസ്ഥാന ഗവണ്‍മെന്റും വിദ്യാഭ്യാസവായ്പയുടെ പലിശ ബാങ്കുകള്‍ക്ക് നല്‍കാന്‍ തയ്യാറാകണം വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും വേണം.
**സംവരണം അട്ടിമറിക്കുന്ന ക്രീമിലെയര്‍ വ്യവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കണം. സംവരണാവകാശം ഭരണഘടനയുടെ 9-ആം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കോടതി ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കണം. ക്രീമിലെയര്‍ വ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , സംവരണാനുകൂല്യത്തിനുള്ള സാമ്പത്തിക പരിധി 7 ലക്ഷം രൂപയെങ്കിലും ആക്കിപുനര്‍നിര്‍ണയിക്കണം.
**പണമുള്ളവര്‍ക്കു മാത്രം പ്രാപ്യമായ എന്‍ട്രന്‍സ് പരീക്ഷ നിറുത്തലാക്കുകയും പ്രൊഫഷണല്‍കോഴ്സിലേക്കുള്ള പ്രവേശന മാനദണ്ഡം ക്വാളിഫയിംഗ്പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാക്കുകയും വേണം.
**പ്രീഡിഗ്രി ഡീ ലിങ്ക് ചെയ്തപ്പോള്‍ വിശ്വകര്‍മ്മ സമുദായത്തിന് നഷ്ടമായ സീറ്റുകള്‍ നികത്തുന്നതിനാവശ്യമായ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കുക.
**വാസ്തു ശാസ്ത്രം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
**മരപ്പണി, കൊല്ലപ്പണി, സ്വര്‍ണ്ണപ്പണി, വെങ്കല നിര്‍മ്മാണം, ശില്പ നിര്‍മ്മാണം എന്നീ ജോലികള്‍ ചെയ്യുന്ന വിദഗ്ദര്‍ക്കര്‍ക്ക് ആവശ്യമെങ്കില്‍ ഹ്രസ്വകാല പരിശീലനം നല്‍കി മറ്റു അക്കാഡമിക് യോഗ്യതയില്ലാതെ തന്നെ സര്‍വകലാശാലാ ബിരുദം (BTech., MTech. Degree) നല്കുക.
തൊഴില്‍: 
 
**ഇപ്പോള്‍ വിശ്വകര്‍മ്മജര്‍ക്ക് തൊഴില്‍ സംവരണം 3% മാത്രമേ ഉള്ളൂ. അത് ജനസംഖ്യാനുപാത മായി പുനര്‍ഃനിര്‍ണ്ണയിക്കുക.
**ദുരിതമനുഭവിക്കുന്ന എല്ലാ വിശ്വകര്‍മ്മജരുടേയും സ്വയം തൊഴില്‍ കടങ്ങള്‍ മുഴുവനായും എഴുതിതള്ളുക.
**വിശ്വകര്‍മ്മജര്‍ക്ക് ലളിതമായ വ്യവസ്ഥകളിലും കുറഞ്ഞ പലിശ നിരക്കിലും തൊഴില്‍ വായ്പ അനുവദിക്കുക.
**ഗവണ്‍മെന്റ് ആധുനിക തൊഴില്‍ ഉപകരണങ്ങള്‍ സൌജന്യമായി നല്‍കി വിശ്വകര്‍മ്മജരെ സഹായിക്കുക.
**തൊഴിലുല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും കമ്പോളവും ഉറപ്പു വരുത്തണം
**എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ കുറഞ്ഞ നിരക്കില്‍ റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വിശ്വകര്‍മ്മ തൊഴിലാളികള്‍ക്കും ലഭ്യമാക്കണം.
**വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ, അഗതി പെന്‍ഷന്‍ പ്രതിമാസം 1000 രൂപ വീതം നടപ്പിലാക്കുക.
**പി എസ് സി യിലും ദേവസ്വം ബോര്‍ഡുകളിലും സമുദായത്തിന് തക്കതായ പ്രാധിനിത്യം ഉറപ്പാക്കുക.
**ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്ന മൂത്താശ്ശാരി തസ്തിക പുനരാരംഭിക്കുക.
വിശ്വകര്‍മ്മജരെ ക്രീമിലെയറില്‍ നിന്ന് ഒഴിവാക്കുക.
**വിശ്വകര്‍മ്മജര്‍ക്ക് പിന്നോക്ക സമുദായ കോര്‍പ്പറേഷനില്‍ അംഗത്വം നല്‍കുക.
**സര്‍ക്കാര്‍ സര്‍വീസില്‍ വിശ്വകര്‍മ്മ സംവരണം ജനസംഖ്യാനുപാതമായി ഉയര്‍ത്തുക.
**സര്‍ക്കാര്‍ സര്‍വീസില്‍ വിശ്വകര്‍മ്മജര്‍ക്ക് പ്രൊമോഷന്- സംവരണം ഏര്‍പ്പെടുത്തുക.
**ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ , 
കരകൌശല വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ 
ചെയര്‍മാന്‍മാരായി വിശ്വകര്‍മ്മജരെ നിയമിക്കുക.
വ്യാവസായികാവശ്യങ്ങള്‍:
 
**ആഗോള സാമ്പത്തിക മാന്ദ്യത്താല്‍ വിദേശങ്ങളില്‍ നിന്ന്തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്ന വിശ്വകര്‍മ്മജര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാങ്കേതിക ഉപദേശം സൌജന്യമായും, മൂലധനം പലിശരഹിത വായ്പയായും നല്‍കണം.
**പരമ്പരാഗത വ്യവസായങ്ങളുടെ ശക്തിപ്പെടുത്തലിനായിപുതിയ ഉത്പാദന സാങ്കേതിക വിദ്യയും അത് നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായവും ഗവണ്‍മെന്റ് സൌജന്യമായി നല്‍കണം.
**വിശ്വകര്‍മ്മ സംഘടനകളെ കേന്ദ്ര- സംസ്ഥാനഗവണ്‍മെന്റുകളുടെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി അംഗീകരിക്കുക.
രാഷ്ട്രീയ അവകാശങ്ങള്‍:
 
**രാഷ്ട്രീയ അധികാര ലബ്ധിയിലൂടെ മാത്രമേ അവസരസമത്വം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ആകയാല്‍ നിയമനിര്‍മ്മാണ സഭകളിലും കോര്‍പ്പറേഷന്‍- മുനിസിപ്പാലിറ്റി- പഞ്ചായത്ത് സമിതികളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഞങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും ഭരണാധികാരികളോടും ആവശ്യപ്പെടുന്നു.
**കേരളത്തിലെ സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരുടെയും ജാതി തിരിച്ചുള്ള പട്ടികപ്രസിദ്ധീകരിക്കണം.
**പഞ്ചായത്ത്‌രാജ് ബില്ലില്‍ വിഭാവനം ചെയ്തിട്ടുള്ള പിന്നാക്കസമുദായ സംവരണ വാര്‍ഡുകള്‍ അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കണം.
**കേരളത്തില്‍ പ്രഖ്യാപിച്ച 50 ശതമാനം വനിതാ സംവരണത്തിലും കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വനിതാസംവരണത്തിലും വിശ്വകര്‍മ്മ സമുദായ സംവരണം ഉള്‍പ്പെടുത്തണം.
**രാഷ്ട്രീയ മേഖലയിലെ പാര്‍ശ്വവല്‍ക്കരണം അവസാനിപ്പിക്കുക.
സാമൂഹിക അവകാശങ്ങള്‍
 
**വന്‍കിട കമ്പനികളുള്‍പ്പെടെ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളി നിയമനത്തില്‍ ജനസംഖ്യാനുപാതികയായി സംവരണം ഏര്‍പ്പെടുത്തണം.
**പി.എസ്.സി റാങ്ക് ലിസ്റ്റില്‍ 50 ശതമാനം മെറിറ്റും 50 ശതമാനം റിസര്‍വേഷനുമായിരിക്കണമെന്ന ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് കേരള സംസ്ഥാന സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
**ദേവസ്വം ബോര്‍ഡിന്റെയും ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വ്വഹണ സമിതികളില്‍ വിശ്വകര്‍മ്മ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗ നിയമനങ്ങള്‍ പൂര്‍ണ്ണമായും പി.എസ്.സിക്ക് വിടണം.
**കേരളത്തില്‍ പാര്‍പ്പിടമില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിക്കുന്നതിന് ഭൂമിയും 5 ലക്ഷം രൂപയും സൌജന്യമായി ഗവണ്‍മെന്റ് നല്‍കണം
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും രണ്ടു പൊതുശ്മശാനങ്ങളെങ്കിലും അനുവദിക്കണം.
**ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡംസുപ്രീംകോടതി നിര്‍ദ്ദേശിച്ചതുപോലെ, സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയം ചെയ്യണം.
**ഗ്രാമീണ തൊഴില്‍ദാന പദ്ധതിയില്‍ ജോലിചെയ്യുന്നവര്‍ക്ക് ജീവിത നിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ വേതനം നല്‍കണം .
**ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആര്‍ട്ടിസാന്‍ തൊഴിലാളികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് മൈക്രോഫിനാന്‍സ് പദ്ധതി നടപ്പാക്കണം .
**മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുള്ളതുപോലെജുഡിഷ്യറി, പ്രതിരോധം, കേന്ദ്രസിവില്‍ സര്‍വ്വീസ്, ശാസ്ത്ര സാങ്കേതിക മേഖല എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ വിശ്വകര്‍മ്മ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം.
**അടുത്ത കാനേഷുമാരി കണക്കെടുപ്പില്‍ മതത്തോടൊപ്പം വിവിധമതവിഭാഗങ്ങളിലെ ജാതിതിരിച്ചുള്ള കണക്കും ശേഖരിച്ച് പ്രസിദ്ധീകരിക്കണം.
**വിശ്വകര്‍മ്മ സമുദായങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച്പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഒരു കമ്മിഷനെ നിയമിക്കുക.
**കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് രൂപീകരിക്കുക.
**സംവരണം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കുക.
**ഈ പ്രപഞ്ചത്തെയും ഇതിലെ സര്‍വ ചാരാചരങ്ങളെയും സൃഷ്ടിച്ച് വേദങ്ങളും, ഉപനിഷത്തുക്കളും, ശാസ്ത്രങ്ങളും, 
സ്തോത്രങ്ങളും , രചിച്ചു മാനവ സംസ്കാരത്തിന്റെ അടിത്തറ പാകിയ ഭഗവാന്‍ ശ്രീ വിശ്വബ്രഹ്മാവിന്റെ 
പുത്രന്മാരും വംശപരമ്പരയുമായ വിശ്വകര്‍മ്മജര്‍ക്ക് വിശ്വബ്രഹ്മ ഭഗവാനെ ആരാധിക്കുവാന്‍ ഒരു ക്ഷേത്രവും 
തീര്‍ഥാടന കേന്ദ്രവും ഇന്നത്തെ ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ കുറഞ്ഞത്‌ രണ്ടു ഏക്കര്‍ ഭൂമിയെങ്കിലും അനുവദിക്കണം.
**വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന ഋഷി പഞ്ചമി മഹോത്സവ ദിനവും (ശ്രീ വിശ്വബ്രഹ്മ ജയന്തി) ദേശീയ വിശ്വബ്രാഹ്മണ ദിനമായ സെപ്റ്റംബര്‍ പതിനേഴും നിയന്ത്രിത അവധി ദിവസങ്ങളായി പ്രഖ്യാപിക്കണം.
ആദരപൂര്‍വം
Vakkom G Sreekumar