ഇന്ന് കുലത്തൊഴിൽ ചെയ്യുന്നവരുടെ കുട്ടികളിൽ കൂടുതൽ പേരും +2 വിന് വളരെ ഉയർന്ന മാർക്ക് വാങ്ങുന്നുണ്ട്. സാമ്പത്തിക ശേഷി ഇല്ലായ്മ മൂലം ഉയർന്ന നിലയിൽ പഠിപ്പിക്കാൻ കഴിയാറില്ല. അവരെ സംബന്ധിച്ചേടത്തോളം നല്ല ശമ്പളമുള്ള ഒരു തൊഴിൽ അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കിട്ടുന്ന ഒരു ഡിഗ്രീ കോഴ്സിൽ ചേരും. ഡിഗ്രി പാസായാൽ ഉടനേ ജോലി കിട്ടുമെന്നാണ് അവരുടെ ധാരണ. പക്ഷേ ഡിഗ്രികഴിഞ്ഞ് PSC Clerical Test എഴുതി ജീവിതകാലം കഴിക്കും. PSCയുടെ രീതിയനുസരിച്ച് ജോലിക്ക് അപേക്ഷിച്ചു തുടങ്ങുന്നതുമുതൽ ഓവർ ഏജ് ആവുന്നതുവരെ കഷ്ടിച്ച് മൂന്നോ നാലോ ടെസ്റ്റെഴുതാനേ കഴിയൂ. ഒരു ടെസ്റ്റ് കഴിഞ്ഞാൽ 5 വർഷമെങ്കിലും കഴിയണം അടുത്ത ടെസ്റ്റ് വരാൻ. ടെസ്റ്റ് എഴുതി തഴക്കം വരണമെങ്കിൽ 4 ടെസ്റ്റ് എങ്കിലും എഴുതണം. അപ്പോഴേക്കും ഓവർ ഏജ് ആയിരിക്കും. ആൺകുട്ടികൾ പണിക്കു പോകും. പെൺകുട്ടികൾ അടുപ്പിന്റെ മൂട്ടിൽ തളക്കപ്പെടും. ഇങ്ങിനെ പതിനായിരക്കണക്കിനു മനുഷ്യായുസുകളാണ് ആർക്കും ഉപയോഗപ്പെടാതെ നശിച്ചു പോകുന്നത്. അവരെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് ദുരിതം മാത്രമേ അവർ സമ്മാനിക്കൂ. മുമ്പായിരുന്നെങ്കിൽ പെറ്റു വീഴുന്നതേ ആലയിലോ വേല ചായ്പ്പിലോ ആയിരിക്കും.
അവൻ അവിടം മുതലേ പണിപഠിക്കാനും തുടങ്ങും. ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല.
കുട്ടികളെ വളരെ പ്രതീക്ഷയോടെ സ്കൂളിൽ വിടും. ഒടുവിൽ 70 വയസായാലും അച്ഛൻ പണിയെടുത്താലേ ആ വീട്ടിൽ തീ പുകയൂ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
കുട്ടികൾ പഠിച്ചതു കൊണ്ടാണോ?
അവൻ അവിടം മുതലേ പണിപഠിക്കാനും തുടങ്ങും. ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല.
കുട്ടികളെ വളരെ പ്രതീക്ഷയോടെ സ്കൂളിൽ വിടും. ഒടുവിൽ 70 വയസായാലും അച്ഛൻ പണിയെടുത്താലേ ആ വീട്ടിൽ തീ പുകയൂ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
കുട്ടികൾ പഠിച്ചതു കൊണ്ടാണോ?
പണം ഇല്ലാത്തതും സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനമില്ലാത്തതും പ്രധാന പ്രശ്നമാണ്.
ReplyDelete