Prepare to Job

 

**********************************
 *********************
***********************


ചോദ്യങ്ങള്‍

1. വിജയനഗരത്തിന്റെ സ്ഥാപകൻ?
2. അരവിടു വംശം സ്ഥാപിച്ചത്?
3. ഹസാരാക്ഷേത്രം നിർമ്മിച്ചത്?
4. വിജയനഗരത്തിലെ ഏതു വംശത്തിലാണ് കൃഷ്ണദേവരായർ ജനിച്ചത് ?
5. അഭിനവഭോജൻ എന്നറിയപ്പെട്ടത്‌?
6. കൃഷ്ണദേവരായരുടെ കാലത്തെ വിജയ നഗരത്തെപ്പറ്റി പ്രതിപാദിക്കുന്ന പോർച്ചുഗീസുകാർ?
7. കൃഷ്ണദേവരായർ സ്ഥാപിച്ച നഗരം?
8. തെന്നാലി രാമൻ ആരുടെ സദസ്യനായിരുന്നു?
9. കൃഷ്ണദേവരായരുടെ ഭരണകാലം?
10. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കിൽ രചിച്ചത്?
11. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം?
12. തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സൈന്യത്തെ നയിച്ചത്?
13. ഏതു വിജയനഗര രാജാവിന്റെ കാലത്തെക്കുറിച്ചാണ് ഇബ്‌ൻ ബത്തൂത്ത തന്റെ രഹ്‌ല എന്ന പുസ്തകത്തിൽ വിവരിക്കുന്നത്?
14. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച വിജയ നഗര രാജാവ്?
15. സിക്കുകാരുടെ ആദ്യ ഗുരുവായ നാനാക്ക് ജനിച്ച ഗ്രാമം?
16. സിക്കുകാരുടെ അഞ്ച് അടിസ്ഥാന സംഗതികൾ?
17. സിക്കുമതത്തിന്റെ രണ്ടാമത്തെ ഗുരു?
18. ഗുരുമുഖി ലിപി നടപ്പാക്കിയ സിക്ക് ഗുരു?
19. അമൃത്‌സറിന്റെ പഴയ പേര്?
20. വധിക്കപ്പെട്ട ആദ്യത്തെ സിക്ക് ഗുരു?
21. ആദിഗ്രന്ഥം ക്രോഡീകരിച്ച സിക്ക് ഗുരു?
22. സിക്കുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു?
23. ഔറംഗസീബിനാൽ വധിക്കപ്പെട്ട സിക്ക് ഗുരു?
24. സിക്കുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം?
25. ഏത് സിക്ക് ഗുരുവാണ് പഹുൽ സമ്പ്രദായം നടപ്പാക്കിയത് ?
26. ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്?
27. ഏറ്റവും പ്രബലനായ സിക്ക് ഭരണാധികാരി?
28. ഔറംഗസീബിനെ നശിപ്പിച്ച ഡക്കാൺ അൾസർ എന്നു വിശേഷിപ്പിക്കപ്പെട്ടത്?
29. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?
30. ശിവജിയുടെ പിതാവ്?
31. മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്?
32. ശിവജിയുടെ ആത്മീയ ഗുരു?
33. ശിവജി തലസ്ഥാനമാക്കിയ നഗരം?
34. ശിവജി നടപ്പാക്കിയ പ്രധാന നികുതികൾ?
35. ഹൈന്ദവ ധർമ്മോദ്ധാരകൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്?
36. മറാത്ത വംശമായ ഭോൺസലെ എവിടെയാണ് ഭരിച്ചത്?
37. മറാത്തരെ നയിച്ച വനിത?
38. അവസാനത്തെ പേഷ്വാ ഭരണാധികാരി?
39. പേഷ്വാമാരിൽ ഏറ്റവും ദുർബലൻ?
40. ശിവജിയും മുഗളരും പുരന്ധർ സന്ധി ഒപ്പിട്ട വർഷം?
41. കഥാ സരിത് സാഗരം രചിച്ചത്?
42. ഗീതഗോവിന്ദം രചിച്ചത്?
43. കാശ്മീരിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
44. പുരിയിലെ ജഗന്നാഥ ക്ഷേത്രം പണി കഴിപ്പിച്ചത്?
45. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം?
46. രണ്ടാംചോള സാമ്രാജ്യത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
47. ഗംഗൈക്കൊണ്ട ചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്?
48. വെങ്ങി തലസ്ഥാനമാക്കി പൂർവ ചാലൂക്യവംശം സ്ഥാപിച്ചത്?
49. പശ്ചിമ ചാലൂക്യവംശത്തിലെ ഏറ്റവും മഹാനായ രാജാവ്?
50. കാകതീയ വംശത്തിന്റെ തലസ്ഥാനം?

ഉത്തരങ്ങൾ
(1) ഹരിഹരൻ ഒന്നാമൻ (2) തിരുമല നായക് (3) കൃഷ്ണദേവരായർ (4) തുലുവ (5) കൃഷ്ണദേവരായർ (6) ദുർവാത്തെ ബർബോസ, ഡൊമിനി ഗോസ് പയസ് (7) നഗൽപൂർ (8) കൃഷ്ണദേവരായർ (9) 1509-29 (10) കൃഷ്ണദേവരായർ (11) 1565ലെ തളിക്കോട്ട (രാക്ഷസ തങ്ങടി) യുദ്ധം (12) രാമരായ (13) ഹരിഹരൻ ഒന്നാമൻ (14) തിരുമല നായക (15) തൽവന്ദി (16) കേശം, കങ്ഘ, കച്ച, കര, കൃപാൺ (17) അംഗദ് (18) അംഗദ് (19) രാംദാസ്‌പൂർ (20) അർജുൻ ദേവ് (21) അർജുൻ ദേവ് (22) ഹർഗോവിന്ദ് (23) തേജ് ബഹാദൂർ (24) അമൃത്‌സറിലെ സുവർണ ക്ഷേത്രം (25) ഗോബിന്ദ് സിങ് (26) ഗുരുഗ്രന്ഥ സാഹിബ് (27) രഞ്ജിത്ത് സിങ് (28) മറാത്തർ (29) ഗ്വാളിയോർ (30) ഷാഹ്ജി ഭോൺസ്ളെ(31) ബാലാജി വിശ്വനാഥ് (32) രാംദാസ് (33) രാജ്ഗഢ് (34) ചൗത്, സർദേശ്‌മുഖി (35) ശിവജി (36) നാഗ്പൂർ (37) താരാഭായി (38) ബാജിറാവു രണ്ടാമൻ (1795 - 1818) (39) ബാജിറാവു രണ്ടാമൻ (40) 1665 (41) സോമദേവൻ (42) ജയദേവൻ (43) സെയ്നുൽ അബദിൻ (1420 - 70) (44) ആനന്ദവർമൻ ചോഡഗംഗ (45) ആംബർ (46) വിജയാലയൻ (47) രാജേന്ദ്ര ചോളൻ (48) കുബ്ജ വിഷ്ണുവർദ്ധൻ (49) വിക്രമാദിത്യ രണ്ടാമൻ (50) വാറങ്കൽ

 
ചോദ്യങ്ങള്‍
1. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം?
2. ജഹാംഗീറിന്റെ ശവകുടീരം എവിടെയാണ്?
3. ജഹാംഗീറിന്റെ ശവകുടീരം ഏത് നദിയുടെ തീരത്താണ്?
4. ഏത് മുഗൾചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത്?
5. ഏത് മുഗൾചക്രവർത്തിയുടെ കാലത്താണ് പുകയില കൃഷി ആരംഭിച്ചത്?
6. ഷാജഹാൻ ജനിച്ച സ്ഥലം?
7. ഷാജഹാൻ നിർമ്മിച്ച തലസ്ഥാന നഗരം?
8. ആഗ്രയിലെ മോട്ടി മസ്ജിദ് നിർമ്മിച്ചത്?
9. ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗൾ ചക്രവർത്തി?
10. ഏത് മുഗൾചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത്?
11.എത്ര വർഷമാണ് ഷാജഹാൻ തടവിൽ കിടന്നത്?
12. ഷാജഹാന്റെ ശവകുടീരം എവിടെയാണ്?
13. മുഗൾ ശില്പവിദ്യയിൽ നിർമ്മിച്ച ഏറ്റവും ഉൽകൃഷ്ടമായ മന്ദിരം?
14. മുംതാസ് മഹലിന്റെ യഥാർത്ഥ പേര്?
15. താജ്മഹൽ നിർമ്മിക്കാൻ എത്രവർഷമെടുത്തു?
16. മയൂര സിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേക്ക് കടത്തിയത്?
17. കിഴക്കിന്റെ ഷിറാസ് എന്നറിയപ്പെട്ട കവി?
18. അവസാനത്തെ മുഗൾ ചക്രവർത്തി?
19. ഔറംഗസീബ് ദാരയെ തോല്പിച്ച സമുഗഡ് യുദ്ധം നടന്ന വർഷം?
20. ഒൻപതാമത്തെ സിക്ക് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത്?
21. ഔറംഗസീബ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് അനുമതി നൽകിയത്?
22. ലാഹോറിൽ ബാദ്ഷാഹി മോസ്ക് നിർമ്മിച്ചത്?
23. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം?
24. ഡൽഹിയിൽ മോട്ടി മസ്ജിദ് നിർമ്മിച്ചത്?
25. ദാരയുടെ പീരങ്കിപ്പടയിൽ സേവനമനുഷ്ഠിച്ച ഇറ്റലിക്കാരൻ?
26. ഹുമയൂണിനെ തോൽപ്പിച്ച അഫ്ഗാൻ യുദ്ധവീരൻ?
27. ഷെർഷാ ചൗസ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം?
28. അക്ബറുടെ ഭരണപരിഷ്കാരങ്ങളുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
29. ഷെർഷായുടെ ശവകുടീരം എവിടെയാണ്?
30. ഡൽഹിയിൽ പുരാണ കില നിർമ്മിച്ചത്‌?
31. ഗ്രാൻഡ് ട്രങ്ക് റോഡ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്?
32. ചിസ്റ്റി ഓർഡർ സ്ഥാപിച്ച സൂഫി വര്യൻ?
33. എവിടെയാണ് ശങ്കരദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
34. ക്വാജാ മൊയ്നുദ്ദീൻ ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്?
35. ഹിന്ദുമതത്തിന്റെ അക്വിനാസ് എന്നറിയപ്പെട്ടത്?
36. വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്വം?
37. ഏത് ദൈവത്തെയാണ് നായനാർമാർ ആരാധിക്കുന്നത്?
38. രാമാനുജൻ എന്തിന്റെ വ്യാഖ്യാതാവായിരുന്നു?
39. ആരുടെ ശിഷ്യനായിരുന്നു സൂർദാസ്?
40. ഒരേ ദൈവത്തിന്റെ വ്യത്യസ്ത നാമങ്ങളാണ് രാമനും റഹിമും എന്നുപറഞ്ഞത്?
41. ബാഹ്മിനി രാജ്യം സ്ഥാപിതമായ വർഷം?
42. ബാഹ്മിനി രാജ്യത്തെ ഏറ്റവും പ്രഗല്ഭനായ ഭരണകർത്താവ്?
43. ബാഹ്മിനി വംശത്തിന്റെ തലസ്ഥാനം ഗുൽബർഗയിൽ നിന്ന് ബിദാറിലേക്ക് മാറ്റിയത്?
44. ബാഹ്മിനി വംശം പിരിഞ്ഞ് ആദ്യമുണ്ടായ രാജ്യം?
45. ബേരാറിലെ ഇമാദ്ഷാഹിവംശം സ്ഥാപിച്ചത്?
46. ജഗദ്ഗുരു എന്നറിയപ്പെട്ട ബീജാപ്പൂർ സുൽത്താൻ?
47. അഹമ്മദ് നഗറിലെ നിസാംഷാഹിവംശം സ്ഥാപിച്ചത്?
48. ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്തത്?
49. ബിദാറിലെ ബരീദ്ഷാഹിവംശം സ്ഥാപിച്ചത്?
50. വിജയനഗര സാമ്രാജ്യ സ്ഥാപകൻ?

ഉത്തരങ്ങൾ

(1) സൂറത്ത് (2) ലാഹോർ (3) രാവി (4)ജഹാംഗീറിന്റെ (5)ജഹാംഗീർ (6)ലാഹോർ (7) ഷാജഹാനാബാദ് (8) ഷാജഹാൻ (9) ഷാജഹാൻ (10) ഷാജഹാൻ (11) 8 (12) ആഗ്ര (13)താജ്മഹൽ (14) അർജുമാന്ദ് ബാനു ബീഗം (15) 22 (16) നാദിർഷാ (17) മാലിക് മുഹമ്മദ് ജയ്സി (18) ഒൗറംഗസീബ് (19) 1658 (20) ഔറംഗസീബ് (21) 1667 (22) ഒൗറംഗസീബ് (23) ബീബി കി മഖ്ബരാ (24) ഒൗറംഗസീബ് (25)നിക്കോളൊ മനുച്ചി (26) ഷെർഷാ (27) 1539 (28) ഷെർഷാ (29) സസരാം (ബീഹാർ) (30) ഷെർഷാ (31)സോനാർ ഗവോൺ (കൊൽക്കത്ത)-പെഷവാർ (32) ക്വാജാ മൊയ്നുദ്ദീൻ ചിസ്റ്റി (33) അസാം (34) അജ്മീർ (35) ആദിശങ്കരൻ (36) ശുദ്ധാദ്വൈതം (37) ശിവൻ (38) വിശിഷ്ടാദ്വൈതം (39) വല്ലഭാചാര്യ (40) കബീർ (41) 1347 (42) മുഹമ്മദ് ഗവാൻ (43) അഹമ്മദ് ഷാ (44) ബേരാർ (45) ഫത്താവുള്ള അഹമ്മദ് (46)ഇബ്രാഹിം ആദിൽ ഷാ രണ്ടാമൻ (47) മാലിക് അഹമ്മദ് (48) ഔറംഗസീബ് (49) അമീർ അലി ബാരിദ് (50) ഹരിഹരനും ബുക്കനും.

ചോദ്യങ്ങള്‍
(1) തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി?
(2) കേരളത്തിലെ ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം?
(3) ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വർഷം?
(4) മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്?
(5) രക്തചംക്രമണം കണ്ടുപിടിച്ചത്‌?
(6) മുഗൾ സാമ്രാജ്യ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?
(7) 1664ലും 1670ലും ശിവജി ആക്രമിച്ച നഗരം?
(8) മാർബിളിന്റെ രാസനാമം?
(9) കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം‌?
(10) ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ ബോട്ട്?
(11) അപ്പൻ തമ്പുരാൻ സ്മാരകം എവിടെയാണ്?
(12) അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ്?
(13) ആത്മഹത്യ ചെയ്ത സാഹിത്യ നോബൽ ജേതാക്കൾ?
(14) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം‌?
(15) മലയാളത്തിലെ ആദ്യത്തെ കളർ സിനിമ?
(16) ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്?
(17) 1864ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ നഗരം?
(18) അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡന്റ്?
(19) മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ?
(20) ബദരീനാഥ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
(21) മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
(22) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം?
(23) രണ്ട് വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം?
(24) ബദരീനാഥ ക്ഷേത്രം സ്ഥാപിച്ചത്?
(25) ഭക്ഷണത്തിനായി മറ്റൊരു ജീവിയെ ആശ്രയിക്കുന്ന ജീവി?
(26) രാഷ്ട്രപതിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം?
(27) ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?
(28) അമോണിയ നിർമ്മിക്കുന്ന പ്രക്രിയ?
(29) ഉത്തർപ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി?
(30) ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്?
(31) മലേറിയ പരത്തുന്നത്?
(32) രണ്ട് വിരലുകളുള്ള പക്ഷി?
(33) ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
(34) കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ?
(35) മൂന്നാർ ഏത് ജില്ലയിൽ?
(36) അച്ചടി ആരംഭിച്ച രാജ്യം?
(37) കേരളത്തിലെ പക്ഷി സങ്കേതങ്ങൾ?
(38) അശോക ചക്രവർത്തിയുടെ പിതാവ്?
(39) അമോണിയ വാതകം കണ്ടുപിടിച്ചത്?
(40) ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം?
(41) മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്?
(42) കേരളത്തിലെ ആദ്യമന്ത്രിസഭയിലെ ആരോഗ്യമന്ത്രി?
(43) അശോക സ്തംഭത്തിലെ ലിഖിതങ്ങൾ ഏത് ലിപിയിലാണ്?
(44) കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്?
(45) ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം?
(46) അശോക് ചക്ര നേടിയ ആദ്യ വനിത?
(47) മഡോണ എന്ന പെയിന്റിംഗ് വരച്ചത്‌?
(48) ബ്രഹ്മോയ് എയ്രോസ്പേസ് എവിടെയാണ്?
(49) പൊട്ടൻഷ്യൽ ഡിഫറൻസ് അളക്കുന്ന ഏകകം?
(50) ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്?

ഉത്തരങ്ങൾ
(1) താടിയെല്ല് (2) ആലപ്പുഴ (3) 1975 (4) ഐ.കെ.കുമാരൻ മാസ്റ്റർ (5) വില്യം ഹാർവി (6) ഷാജഹാൻ (7) സൂറത്ത് (8) കാൽസ്യം കാർബണേറ്റ് (9) ക്വാലാലംപൂർ (10) ഐ,എൻ.എസ്. വിഭൂതി (11) അയ്യന്തോൾ (12) ഖസാക്കിന്റെ ഇതിഹാസം (13) ഏണസ്റ്റ് ഹെമിംഗ്‌വേ, യാസുനാരി കവാബത്ത (14) കാൽസ്യം (15) കണ്ടം വച്ച കോട്ട് (16) വി.വി. ഗിരി (17) ഷിംല (18) ജോർജ് വാഷിംഗ്ടൺ (19) ഇതാണെന്റെ പേര് (20) മഹാവിഷ്ണു (21) ഒരു വിലാപം (22) ജലം (23) ഇസ്തുമസ് (24) ആദിശങ്കരൻ (25) പരോപജീവി (26) ഇംപീച്ച്മെന്റ് (27) ദാദാഭായ് നവറോജി (28) ഹേബർ പ്രക്രിയ (29) മൊറാർജി ദേശായി (30) 1919 (31) അനോഫിലിസ് പെൺകൊതുക് (32) ഒട്ടകപക്ഷി (33) എസ്. രാധാകൃഷ്ണൻ (34) കെ.സച്ചിദാനന്ദൻ (35) ഇടുക്കി (36) ചൈന (37) തട്ടേക്കാട്, മംഗളവനം (38) ബിന്ദുസാരൻ (39) ജോസഫ് പ്രീസ്റ്റ്ലി (40) തഞ്ചാവൂർ (41) അശോകൻ (42) ഡോ. എ.ആർ.മേനോൻ (43) ബ്രാഹ്മി (44)ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം (45) മുംബയ് (46) കമലേഷ് കുമാരി (47) റാഫേൽ (48) തിരുവനന്തപുരം (49) വോൾട്ട് (50) സാലിം അലി.

ചോദ്യങ്ങള്‍
 1. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
2. ഏതു വംശക്കാരനായിരുന്നു ബാബർ?
3. ബാബർ, മാതൃപക്ഷത്തിൽ ആരുടെ ബന്ധുവായിരുന്നു?
4. ബാബറുടെ സമയത്തെ ഏറ്റവും ശക്തനായ രജപുത്ര രാജാവ്?
5. ബാബർ ഘാഗ്ര യുദ്ധത്തിൽ മഹ്മൂദ് ലോധിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനികളെ തോൽപിച്ച വർഷം?
6. ബാബർ ഖന്വയുദ്ധത്തിൽ ആരെ പരാജയപ്പെടുത്തി?
7. ബാബറിന്റെ മൃതദേഹം ആദ്യം അടക്കം ചെയ്തത്?
8. ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ ചക്രവർത്തി?
9. മുഗൾ ചക്രവർത്തിമാരിൽ സാഹിത്യത്തിൽ അഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്നത്?
10. ബാബർ ഏതു ഭാഷയിലാണ് ആത്മകഥ (തുസുക്-ഇ-ബാബറി) രചിച്ചത്?
11. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്നുവെളിപ്പെടുത്തുന്ന മുഗൾ ചക്രവാർത്തി?
12. ഹുമയൂൺ എന്ന വാക്കിനർത്ഥം?
13. ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി?
14. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?
15. ഹുമയൂണും ഷെർഷായുമായി കനൗജ് യുദ്ധം നടന്ന വർഷം?
16. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?
17. അക്ബറുടെ മാതാവ്?
18. അക്ബർ ബൈറാംഖാന്റെ റീജൻസി അവസാനിപ്പിച്ച വർഷം?
19. ഏത് മുഗൾ ചക്രവർത്തിയാണ് ഡക്കാൺ കീഴടക്കുന്നതിൽ ആദ്യം ശ്രദ്ധ ചെലുത്തിയത്?
20. രണ്ടാം പാനിപ്പട്ടു യുദ്ധത്തിൽ മുഗൾ സൈന്യവുമായി ഏറ്റുമുട്ടിയ, മുഹമ്മദ് ആദിൽഷായുടെ പടത്തലവൻ?
21. ഭാരതത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിന് യഥാർത്ഥത്തിൽ കാരണമായ യുദ്ധം?
22. അക്ബർ ഹാൽഡിഘട്ട് യുദ്ധത്തിൽ റാണാ പ്രതാപിനെ തോൽപിച്ച വർഷം?
23. റാണാപ്രതാപിന്റെ കുതിര?
24. അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫെയ്സി അന്തരിച്ച വർഷം?
25. അക്ബറുടെ മിത്രമായിരുന്ന അബുൾ ഫസലിനെ കൊല്ലിച്ചത്?
26. അയ്നി അക്ബറിയുടെ പ്രതിപാദ്യം?
27. അക്ബർ സ്ഥാപിച്ച മതം?
28. അക്ബർ ജസിയ നിറുത്തലാക്കിയ വർഷം?
29. അക്ബറുടെ ശവകുടീരം എവിടെയാണ്?
30. ബീർബലിന്റെ യഥാർത്ഥ പേര്?
31. അക്ബർ 1581-ൽ പരാജയപ്പെടുത്തിയ മാൾവയിലെ ഭരണാധികാരി?
32. മൻസബ്‌ദാരി സമ്പ്രദായം ആവിഷ്കരിച്ചത്?
33. അക്ബർ നിർമ്മിച്ച തലസ്ഥാനം?
34. ഇബദത്ഖാന പണികഴിപ്പിച്ചത്?
35. അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത്?
36. അക്ബർ പ്രോത്സാഹിപ്പിച്ച, ഗ്വാളിയോറിലെ സംഗീതജ്ഞൻ?
37. രാമചരിതമാനസം, വിനയപത്രിക എന്നിവ രചിച്ചത്?
38. ഫത്തേപൂർ സിക്രിയുടെ കവാടം?
39. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്?
40. അക്ബറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച അന്യമതം?
41. അക്ബർ 1580-ൽ തന്റെ സാമ്രാജ്യം എത്ര സുബകളായി വിഭജിച്ചു?
42. അലഹബാദ് നഗരത്തിന്റെ സ്ഥാപകൻ?
43. ജഹാംഗീർ ജനിച്ചത്?
44. ചിത്രരചനയിൽ തൽപരനായിരുന്ന മുഗൾ ചക്രവർത്തി?
45. ജഹാംഗീറിനെതിരെ കലാപമുണ്ടാക്കിയ മൂത്ത മകൻ?
46. ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ?
47. ജഹാംഗീറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം?
48. ജഹാംഗീറിന്റെ മുഖ്യരാജ്ഞിയായിരുന്നത്?
49. മെഹറുന്നിസയ്ക്ക് ജഹാംഗീർ നൽകിയ ആദ്യത്തെ പേര്?
50. നൂർജഹാന്റെ പിതാവ് മിർജാ ഗിയാസ് ബെഗ് പിൽക്കാലത്ത് പ്രസിദ്ധനായ പേര്?

ഉത്തരങ്ങൾ

(1)1526 ലെ ഒന്നാം പാനിപ്പട്ടുയുദ്ധം (2) ചാഗത്തായ് തുർക്ക് (3) ചെങ്കിഷ്ഖാൻ (4‌)സംഗ്രാമസിംഹൻ (റാണാ സംഗ) (5) 1529 (6) റാണാ സംഗ്രാം സിംഗ് (7) ആഗ്രയിലെ ആരാം ബാഗിൽ (8) ബാബർ (9) ബാബർ (10) ടർക്കിഷ് (11) ബാബർ (12) ഭാഗ്യവാൻ (13) ഹുമയൂൺ (14) 15 (1540 മുതൽ 1555 വരെ) (15) 1540 (16) ഡൽഹി (17) ഹമീദാബാനു ബീഗം (18) 1560 (19) അക്ബർ (20) ഹെമു (21) രണ്ടാം പാനിപ്പട്ടുയുദ്ധം (22) 1576 (23) ചേതക് (24) 1595 (25) ജഹാംഗീർ (1602) (26)അന്നത്തെ മുഗൾ സാമ്രാജ്യത്തിന്റെ പൂർണ വിവരങ്ങൾ (27) ദിൻ ഇലാഹി (1582) (28) 1564 (29)സിക്കന്ദ്ര (30) മഹേഷ് ദാസ് (31) ബാസ്ബഹാദൂർ (32) അക്ബർ (33) ഫത്തേപൂർ സിക്രി (34) അക്ബർ (35) അക്ബർ (36)താൻസെൻ (37) തുളസീദാസ് (38) ബുലന്ദ് ദർവാസ (39) ഫത്തേപൂർ സിക്രി (40) ക്രിസ്തുമതം (41) 12 (42) അക്ബർ (43) ഫത്തേപൂർ സിക്രിയിൽ (1569) (44) ജഹാംഗീർ (45) ഖുസ്രു (46) തുസുക്ക്-ഇ-ജഹാംഗീറി (47)മേവാറുമായുള്ള കലഹം അവസാനിപ്പിച്ചത് (48) നൂർജഹാൻ (49) നൂർമഹൽ (കൊട്ടാരത്തിന്റെ പ്രകാശം) (50) ഇത്തിമാദ് ഉദ് ദൗള


ചോദ്യങ്ങള്‍ 
1. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഏത് കായിക വിനോദത്തിനാണ് പ്രസിദ്ധം?
2. ഗുരു അംഗദിന്റെ യഥാർത്ഥ പേര്?
3.വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരൽ ഉയർത്തിക്കാണിക്കുന്നത് ആവിഷ്കരിച്ചത്?
4. ഡെസ്ഡിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
5. നെൽസൺ മണ്ടേല എത്ര വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് 1990ൽ മോചിതനായത്?
6. ഇന്ത്യൻ പ്രസിഡന്റിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്ന ഭരണഘടനാ അനുച്ഛേദം?
7.യാദവ വംശത്തിന്റെ തലസ്ഥാനം?
8. 99ലെ വെള്ളപ്പൊക്കം എന്ന പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോൾ?
9. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത്?
10. ഒരു അർദ്ധവൃത്തം എത്ര ഡിഗ്രിയാണ്?
11. 1342 - 45 കാലത്ത് കേരളം സന്ദർശിച്ച ഇബ്ൻ ബത്തൂത്ത ഏത് രാജ്യക്കാരനായിരുന്നു?
12. പൊതുധനത്തിന്റെ കാവൽ നായ എന്നു വിശേഷിപ്പിക്കുന്നതാരെ?
13. വാട്ടർ ലൂ യുദ്ധക്കളം ഏത് രാജ്യത്ത്?
14. ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
15. ലോകത്തിലെ ഏറ്റവും വലിയ നദി?
16. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
17. വെല്ലസ്ളി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യത്തെ നാട്ടുരാജ്യം?
18. മൈ ടൈംസ് ആരുടെ ആത്മകഥയാണ്?
19. ഹേബിയസ് കോർപ്പസ് എന്നാൽ അർത്ഥം?
20. മൈത്രാകവംശത്തിന്റെ തലസ്ഥാനം?
21. ലോകത്തിലെ ആദ്യത്തെ നിയമദാതാവ്?
22. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം?
23. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ?
24. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാൻ എത്ര ദിവസം വേണം?
25. വാട്ടർ ഗ്ളാസിന്റെ രാസനാമം?
26. മൈക്കലാഞ്ചലോ അന്ത്യവിധി എന്ന ചിത്രം എവിടെയാണ് വരച്ചിരിക്കുന്നത്?
27. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള?
28. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത്?
29. ലോകത്തിലെ ഏറ്റവും വലിയ നദീജന്യകണ്ടൽക്കാട്?
30. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഖാരിഫ് വിള?
31. ലോകത്തെ ആദ്യ ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്ന രാജ്യം?
32. ശ്രീശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
33. ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
34. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം ജെറിക്കോ പൊഖ്രാൻ ഏത് സംസ്ഥാനത്താണ്?
35.ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം?
36. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?
37. ബോധഗയ ഏത് സംസ്ഥാനത്താണ്?
38. ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചത്?
39. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം?
40. ദക്ഷിണ പൂർവ്വേഷ്യയിലെ ഏക കരബദ്ധ രാജ്യം?
41. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്?
42. തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിതമായ വർഷം?
43. കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷന്റെ ആസ്ഥാനം?
44. ഷെർഷായുടെ യഥാർത്ഥ പേര്?
45. ലോകത്തിലെ ഏറ്റവും പഴക്കമുള്ള റിപ്പബ്ളിക്‌?
46. രാഷ്ട്രമെന്നത് ഞാനാണ് എന്ന് പറഞ്ഞത്?
47. രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്?
48. കേരള സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി?
49. ഡൈനാമോ കണ്ടുപിടിച്ചത്?
50. ഇന്ത്യയിൽ ആദ്യമായി പ്ളാസ്റ്റിക് നിരോധിച്ച സംസ്ഥാനം?

ഉത്തരങ്ങൾ
(1) ക്രിക്കറ്റ് (2)ലെഹ്‌ന (3) സർ വിൻസ്റ്റൺ ചർച്ചിൽ. (4) ഷേക്സ്പിയർ (5) 27 (6) 61 (7) ദേവഗിരി (8) 1924 (9) വയലാർ രാമവർമ്മ (10) 180 (11) മൊറാക്കോ (12) കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ. (13) ബെൽജിയം (14) മാൽത്തൂസ് (15) ആമസോൺ (16) എവറസ്റ്റ് (17) ഹൈദരാബാദ് (18) ജെ.ബി. കൃപാലിനി (19) ശരീരം ഹാജരാക്കുക (20) വല്ലഭി (21) ഹമ്മുറാബി (22) ത്വക്ക് (23) എസ്.എച്ച്.എഫ്.ജെ. മനേക്ഷാ (24) 28 (25) സോഡിയം സിലിക്കേറ്റ് (26) സിസ്റ്റൻ ചാപ്പലിന്റെ അൾത്താരയിൽ (27) ഗോതമ്പ് (28) മൊറാർജി ദേശായി (29) സുന്ദർബൻസ് (30) നെല്ല് (31) യു.എസ്.എ. (32) ആർ. രാമചന്ദ്രൻ നായർ (33) ഉത്തരാഖണ്ഡ് (34) രാജസ്ഥാൻ (35) ജപ്പാൻ (36) രാജാ കേശവദാസ് (37) ബീഹാർ (38) വാട്സണും ക്രിക്കും (39) ജപ്പാൻ (40) ലാവോസ് (41)ലാറ്ററൈറ്റ് (42) 1881 (43) അങ്കമാലി (44) ഫരീദ് (45) സാൻ മാറിനോ (46) ലൂയി പതിനാലാമൻ (47) കെ.കരുണാകരൻ (48) സി.പി. രാമസ്വാമി അയ്യർ (49) ഫാരഡേ (50) ഹിമാചൽ പ്രദേശ്.


 ചോദ്യങ്ങള്‍

1. ലാൽ ബഹാദൂർ അക്കാഡമി ഒഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം?
2. ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?
3. ശരീരത്തിലെ ബയോളജിക്കൽ ക്ളോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?
4. സ്വാതന്ത്ര്യസമരചരിത്രത്തിലെ ബോസ് സഹോദരന്മാർ ആരെല്ലാം?
5. സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച മോഹൻലാൽ ചിത്രം?
6. ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപേയാഗിച്ച ആദ്യത്തെ മുസ്ളിം എഴുത്തുകാരൻ?
7. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം?
8. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്?
9. സ്വാതന്ത്ര്യലബ്ധിവരെ രാജസ്ഥാൻ അറിയപ്പെട്ടിരുന്ന പേര്?
10. ഗാന്ധാരം എന്ന പഴയ നഗരത്തിന്റെ പുതിയ പേര്?
11. സ്വാതന്ത്ര്യദിനത്തിൽ എവിടെനിന്നാണ് പ്രധാനമന്ത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നത്?
12. മനുഷ്യശരീരത്തിലെ ആന്റി കൊയാഗുലന്റ്?
13. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ആസ്ഥാനം?
14. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
15. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്?
16. ഗുഹകളെക്കുറിച്ചുള്ള പഠനം?
17. ശരീരം വിയർക്കുന്നതിനുപിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം?
18. ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി?
19. മദ്ധ്യപ്രദേശിൽ സെക്യൂരിറ്റി പേപ്പർമിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലം?
20. വല്ലഭഭായി പട്ടേലിന് സർദാർ പദവി നൽകിയത്?
21. വല്ലഭാചാര്യർ പ്രചരിപ്പിച്ച തത്വം?
22. കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷം?
23. ഡോയ്ഷ്‌ലാൻഡ് എന്ന പേര് ഏതുരാജ്യത്തെ സൂചിപ്പിക്കുന്നു?
24. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ച നഗരം?
25. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
26. ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യം?
27. ലോകത്തിലെ ആദ്യത്തെ ആവിക്കപ്പൽ?
28. കോശമർമ്മം കണ്ടുപിടിച്ചത്?
29. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ?
30. ലോകത്തിലെ പ്രമുഖ എണ്ണ ഉല്പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന?
31. 916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ്?
32. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്?
33. ലിക്കുഡ് പാർട്ടി ഏതു രാജ്യത്താണ്?
34. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
35. ലോകത്തിലാദ്യമായി ഡ്രെയിനേജ് സംവിധാനം സ്ഥാപിതമായ നഗരം?
36. ലോകത്തിന്റെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്നത്?
37. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്?
38. ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണയായി അറിയപ്പെടുന്നത്‌?
39. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?
40. ചെസ് ഓസ്കർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യതാരം?
41. ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
42. വാക്വം ക്ളീനർ കണ്ടുപിടിച്ചത്?
43. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേപാലം ഏത് സംസ്ഥാനത്താണ്?
44. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്തോട്ടം?
45. കേരളത്തിൽ മന്ത്രിയായ ആദ്യ വനിത?
46. ലോകത്തിൽ കരഭാഗത്തുള്ള ഏറ്റവും നീളംകൂടിയ പർവതനിര?
47. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്?
48. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം?
49. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം?
50. ലോകത്തിലെ ഏറ്റവും നീളംകൂടിയ റോഡ്?

ഉത്തരങ്ങൾ

(1) മുസൂറി (2)കരിഞ്ചിറകൻ പവിഴക്കാലി (3) പീനിയൽ ഗ്രന്ഥി (4)ശരത്ചന്ദ്രബോസും സുഭാഷ് ചന്ദ്രബോസും (5)കാലാപാനി (6)അമീർ ഖുസ്രു (7)തിരുവിതാംകൂർ (8) പനമ്പിള്ളി ഗോവിന്ദമേനാൻ (9) രജപുത്താന (10)കാന്തഹാർ (11)ചെങ്കോട്ട (12)ഹെപ്പാരിൻ (13)വിശാഖപട്ടണം (14) സിരിമാവോ ബന്ദാരനായകെ(15)വൃക്ക (16)സ്പീലിയോളജി (17)താപനില ക്രമീകരിക്കൽ (18) അഹമ്മദ് ഷാ ഒന്നാമൻ (19) ഹോഷംഗബാദ് (20) ഗാന്ധിജി (21)ശുദ്ധാദ്വൈതം (22)1978 (23) ജർമ്മനി (24)ലണ്ടൻ (25)ഹിരാക്കുഡ് (26)ഗ്രീസ് (27)എന്റർപ്രൈസ് (28) റോബർട്ട് ബ്രൗൺ (29)തെലുങ്ക് (30)ഒപ്പെക് (31)22 (32)അത്‌ലാന്റിക് സമുദ്രം (33) ഇസ്രയേൽ (34)തുമ്പ (35)മൊഹൻജൊദാരോ (36)ജനീവ (37)കാറൽ മാർക്സ് (38) തുരുമ്പ് (39)1964 (40)വിശ്വനാഥൻ ആനന്ദ് (41) യു.എസ്. എ (42) ഇവ്സ് ഡബ്ളിയു മാക്ഗഫി(43)ജമ്മു കാശ്മീർ (44)അഞ്ചരക്കണ്ടി (45)കെ.ആർ. ഗൗരി (46)ആൽപ്‌സ് (47)ചൈന (48) ഗോഹട്ടി (49)കുതിര (50)പാൻ അമേരിക്കൻ ഹൈവേ

ചോദ്യങ്ങള്‍
1. കോർബറ്റ് ദേശീയോദ്ധ്യാനത്തിന്റെ പഴയ പേര്?
2. ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്?
3. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ?
4. കർണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം?
5. ലോകത്തിലെ ആദ്യത്തെ ദൃഢലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യം?
6. സേവാദൾ രൂപവത്കരിച്ച സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത്?
7. കോളിഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്?
8. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്?
9. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി?
10. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളിൽ എവിടെയാണ് ഉഴുതുമറിച്ച നിലം കാണപ്പെട്ടത്?
11. സിക്കുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു?
12. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയ വർഷം‌?
13. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ?
14. ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ആദ്യമായി നേടിയത്?
15. ഗാന്ധിജി കോൺഗ്രസിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച വർഷം?
16. ബുക് ലങ്സ് ഏത് ജീവിതുടെ ശ്വസനാവയവമാണ്?
17. 1947ൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം?
18. ഹിമാലയത്തിന്റെ പാദഭാഗമുള്ള പർവ്വത നിരകൾ?
19. ഹിസ്പാനിയോള ദ്വീപിലെ രാജ്യങ്ങൾ?
20. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
21. സലാൽ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
22.സിസ്റ്റർ അൽഫോൺസയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?
23. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത്?
24. കേരള സിറാമിക്സ് ലിമിറ്റഡ് എവിടെയാണ്?
25. ഗ്രീൻബെൽറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം?
26. ഗാന്ധിജിയെ നെഹ്രു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം?
27. ബ്രസീൽ പ്രസിഡന്റായ ആദ്യ വനിത?
28. ചേര രാജാക്കന്മാരുടെ പ്രധാന ദേവത?
29. കേരള കൊങ്കണി അക്കാദമി എവിടെയാണ്?
30. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം?
31. കോർബ ഏത് സംസ്ഥാനത്താണ്?
32. ഹൈക്കോടതി ജഡ്ജിയായ ആദ്യകേരളീയ വനിത?
33. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?
34. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം?
35. അധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്?
36. 1957ലെ ഇ.എം.എസ്. മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി?
37. ദേശീയഗാനത്തിന്റെ ഫുൾ വേർഷൻ പാടാനാവശ്യമായ സമയം?
38. കേരള സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ ആസ്ഥാനം?
39. സാരെ ജഹാം സേ അച്ചാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?
40.കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം?
41. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
42. ഹിന്ദു പുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ?
43. ശരീരത്തിലെ ഭടന്മാർ എന്നറിയപ്പെടുന്നത്?
44. ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ച ആദ്യ മലയാളി വനിത?
45. നോബൽ സമ്മാനം നേടിയ ആദ്യത്തെ പരിസ്ഥിതി പ്രവർത്തക?
46. ഐ.എസ്.ആർ.ഒ.യുടെ ആസ്ഥാനം?
47. ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനവേദിയായ നഗരം?
48. പുതിയ അഖിലേന്ത്യാ സർവീസ് രൂപവൽക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെട്ടതാര്‌?‌
49. ഏറ്റവും കൂടുതൽ പത്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
50. ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം?

ഉത്തരങ്ങൾ
(1) ഹെയ്‌ലി നാഷണൽ പാർക്ക് (2) ബ്രസീലിലെ സാന്റോസ്. (3) 6 (4) പുല്ലാങ്കുഴൽ (5) യു.എസ്.എ (6) ജവാഹർലാൽ നെഹ്രു (7) പുഷ്പമഞ്ജരി (8) ജോർജ് അഞ്ചാമൻ (9) ഹാത്ഷേപ്സുത് (10) കലിബംഗൻ (11) ഹർഗോവിന്ദ് (12) 1921 (13) ഗൾഫ് ഒഫ് കാംബേ (14) സ്വാമി രംഗനാഥാനന്ദ (15) 1934 (16) എട്ടുകാലി (17) തൃശൂർ (18) ശിവാലിക് (19) ഡൊമിനിക്കൻ റിപ്പബ്ളിക്കും ഹെയ്തിയും (20) എറണാകുളം (21) ജമ്മു - കാശ്മീർ (22) ഭരണങ്ങാനം (23) കൽക്കരി (24) കുണ്ടറ (25) ഇംഗ്ളണ്ട് (26) ലക്നൗ (27) ദിൽമ റൂസേഫ് (28) കൊറ്റവെ (29) എറണാകുളം (30) ഹൈദരാബാദ് (31) ഛത്തീസ്ഗഡ് (32) ജസ്റ്റിസ് അന്നാചാണ്ടി (33) പെട്രോളിയം (34) കടലാമ സംരക്ഷണ കേന്ദ്രം (35) യഹൂദ കലണ്ടർ (36) പി.കെ. ചാത്തൻ (37) 52 സെക്കൻഡ് (38) എറണാകുളം (39) മുഹമ്മദ് ഇക്ബാൽ (40) തൃശൂർ (41) തകഴി ശിവശങ്കരപ്പിള്ള (42) ധന്വന്തരി (43) വെളുത്ത രക്താണുക്കൾ (44) മായാ അമൃതാനന്ദമയി (45) വാംഗാരി മാതാരി (46) ബാംഗ്ളൂർ (47) ലണ്ടൻ (48) രാജ്യസഭയിൽ (49) ഉത്തർപ്രദേശ് (50) ശുക്രൻ.
 

ചോദ്യങ്ങള്‍ 
1. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്?
2. ദീപവംശം ഏത് ഭാഷയിലെ കൃതിയാണ്?
3. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരിൽ അറിയപ്പെടുന്നു?
4. ഇന്ത്യയിലെ പരമോന്നത നീതിപീഠം?
5. അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാർലമെന്റ് പാസാക്കിയ വർഷം?
6. അന്നജ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ?
7. അമ്പലപ്പുഴയുടെ പഴയപേര്?
8. രക്തംകട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകം?
9. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
10. ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രസിഡന്റ്?
11. മാൻഹട്ടൻപദ്ധതിക്ക് നേതൃത്വം നൽകിയത്?
12. അമേരിക്കൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ച അങ്കിൾ ടോംസ് ക്യാബിൻ രചിച്ചത്?
13. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച തീയതി?
14. മലയാളത്തിലെ ആദ്യത്തെ മെഗാഹിറ്റ് സിനിമ?
15. മാഗ്നകാർട്ട ഒപ്പുവച്ച സ്ഥലം?
16. ബ്യൂഫോർട്ട് സ്കെയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്?
17. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമ?
18. ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?
19. യാക്കിനെ കാണുന്നത് ഏത് വൻകരയിൽ?
20. യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?
21. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാകുന്ന സ്ഥലം?
22. യാമിനി കൃഷ്ണമൂർത്തി, രുക്മിണീ ദേവി എന്നിവർ ഏത് നൃത്തരംഗത്താണ് പ്രവർത്തിച്ചത്?
23. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
24. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
25. കേരളത്തിലെ ആദ്യ വനിതാ കോളേജ് ആരംഭിച്ചത്?
26. ഇമ്യൂണോളജിയുടെ പിതാവ്?
27. ദിൽവാര ക്ഷേത്രം എവിടെയാണ്?
28. കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?
29. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?
30. രക്തം കട്ടപിടിക്കാതാകുന്ന രോഗം?
31. അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളും തമ്മിലുള്ള വ്യത്യാസം?
32. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആസ്ഥാനം?
33. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക്?
34. ഇറ്റാനഗർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
35. കേരളത്തിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ?
36. കേരളത്തിലെ ഇന്റർനെറ്റ് ഗേറ്റ് വേ ?
37. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
38. കേരളത്തിലെ ജില്ലകളിൽ പരുത്തിക്കരിമണ്ണ് കൂടുതൽ കാണപ്പെടുന്ന ജില്ല?
39. ഇന്ത്യയിലെ പ്രഥമ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത്?
40. 1939 ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഗാന്ധിജി പിന്തുണച്ച സ്ഥാനാർത്ഥി?
41. കേരളത്തിലെ ജില്ലകളിൽ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത്?
42. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് കോട്ടയത്ത് സ്ഥാപിതമായത് ഏത് വർഷത്തിൽ?
43. ശിശുവിന്റെപിതൃത്വം തെളിയിക്കാൻ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി?
44. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
45. ക്വീൻസ്ബെറി നിയമങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. 1948 ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത്?
47. 1611 ൽ ഇംഗ്ളീഷുകാർ ഫാക്ടറി സ്ഥാപിച്ച സ്ഥലം?
48. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയപാത?
49. ഇടിമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര്?
50. ഇന്റർനാഷണൽ റൈസ് റിസർച്ച് സ്റ്റേഷൻ എവിടെയാണ്?

ഉത്തരങ്ങൾ
(1) കരൾ (2) പാലി (3) റിപ്പബ്ളിക് (4) സുപ്രീംകോടതി (5) 1955 (6) ചുവപ്പും പച്ചയും (7) ചെമ്പകശ്ശേരി (8) പ്ളേറ്റ് ലൈറ്റുകൾ (9) ഇന്ദിരാഗാന്ധി (10) ജോർജ് യൂൾ (11) ഒാപ്പൻ ഹൈമർ (12) ഹാരിയറ്റ് ബീച്ചർ സ്റ്റോവ് (13) 1930 മാർച്ച് 12 (14) ജീവിത നൗക (15) റണ്ണിമീഡ് (16) കാറ്റിന്റെ വേഗം (17) ബാലൻ (18) റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (19) ഏഷ്യ (20) മദൻ മോഹൻ മാളവ്യ (21) റെറ്റിന (22) ഭരതനാട്യം (23) പത്മാരാമചന്ദ്രൻ (24) ഡോ. ജാൻസി ജെയിംസ് (25) തിരുവനന്തപുരത്ത് (26) എഡ്വേർഡ് ജെന്നർ (27) മൗണ്ട് അബുവിൽ (28) അയിഷാ ഭായി (29) ഗുജറാത്തിലെ കണ്ട്‌ല (30) ഹീമോഫീലിയ (31) 24 മണിക്കൂർ (32) ജനീവ (33) അകത്തേത്തറ (പാലക്കാട്) (34) അരുണാചൽ പ്രദേശ് (35) തിരുവനന്തപുരം (36) കൊച്ചി (37) മുഹമ്മദ് അബ്ദു റഹ്‌മാൻ (38) പാലക്കാട് (39)ചമ്രവട്ടം (40) പട്ടാഭി സീതാരാമയ്യ (41) കോട്ടയം (42) എ.ഡി 1860 (43) ഡി.എൻ.എ ഫിംഗർ പ്രിന്റിംഗ് (44) മഞ്ചേശ്വരം പുഴ (45) ബോക്സിംഗ് (46) എൽ.എം. പൈലി (47) മസൂലിപട്ടണം (48) എൻ.എച്ച് 17 (49) കുമുലോനിംബസ് മേഘങ്ങൾ (50) മനില.

ചോദ്യങ്ങള്‍  
1. രാജകീയ രോഗം എന്നറിയപ്പെടുന്നത്?
2. ഏറ്റവും വിരളമായ രക്തഗ്രൂപ്പ്?
3. കോൺഗ്രസിന്റെ പ്രഥമ സമ്മേളനത്തിൽ ആദ്യമായി പ്രസംഗിച്ചത്?
4. ഇന്ത്യയിൽ ആദ്യമായി എ.ടി.എം സംവിധാനം നിലവിൽവന്ന നഗരം?
5. അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ?
6. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
7. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്?
8. മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി?
9. ഏറ്റവും വിസ്തീർണംകൂടിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?
10. കേരള നിയമസഭയുടെ സ്പീക്കറായ ആദ്യത്തെ പി.എസ്.പി നേതാവ്?
11. കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത?
12. ഏറ്റവും സാധാരണമായ കരൾ രോഗം?
13. 1929 ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?
14. നെൽസൺ മണ്ഡേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം?
15. ഇന്ത്യൻ നാവിക സേനയുടെ ആസ്ഥാനം?
16. പ്രയുക്ത ജന്തുശാസ്ത്രത്തിന്റെ പിതാവ്?
17. ഫ്രെഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്?
18. അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യൂ ഒഫ് ലിബർട്ടി സമ്മാനിച്ച രാജ്യം?
19. ക്രിസ്തുവിനെ തൂക്കിലേറ്റിയ മലമുകൾ?
20. മെഹ്രോളി സ്തൂപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്?
21. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
22. മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?
23. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്?
24. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി?
25. ദിവസത്തിൽ നാലുതവണ വേലിയറ്റം സംഭവിക്കുന്ന ലോകത്തിലെ ഏക സ്ഥലം?
26. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?
27. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
28. ക്ഷയരോഗത്തിനു കാരണമായ രോഗാണു?
29. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്?
30. ശ്രീലങ്ക ഏത് സമുദ്രത്തിലാണ്?
31. ക്ഷീരോല്പന്നങ്ങൾക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്?
32. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
33. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?
34. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം?
35. തരംഗദൈർഘ്യം കൂടുതലുള്ള നിറം?
36. കരീബിയൻ ദ്വീപരാഷ്ട്രങ്ങളിൽ ജനസംഖ്യയിൽ മുന്നിലുള്ളത്?
37. ആത്മകഥയെഴുതിയ മുഗൾ ചക്രവർത്തിമാർ?
38. മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം?
39. ദിഹാങ് എന്ന പേരിൽ അറിയപ്പെടുന്ന നദി?
40. എ.പി.ജെ. അബ്ദുൾ കലാം ഏത് സംസ്ഥാനക്കാരനാണ്?
41. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്?
42. എന്തിന്റെ വകഭേദമാണ് ചാർക്കോൾ?
43. വരയാടുകളുടെ സംരക്ഷണത്തിന് ഏർപ്പെടുത്തിയ ദേശീയോധ്യാനം?
44. ഓസ്കാറിന് ബദലായി കണക്കാക്കപ്പെടുന്ന അവാർഡ്?
45. വ്യാവസായിക വിപ്ളവം ആരംഭിച്ച രാജ്യം?
46. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?
47. സ്തെതസ്കോപ്പ് കണ്ടുപിടിച്ചത്?
48. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി എവിടെയാണ്?
49. ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ച വർഷം?
50. ഹിറ്റ്‌ലറുടെ ആത്മകഥ?

ഉത്തരങ്ങൾ
(1) ഹീമോഫീലിയ (2) എബി ഗ്രൂപ്പ് (3) എ.ഒ. ഹ്യൂം (4) മുംബയ് (5) വിൽസൺ ജോൺസ് (6) ഓക്സിജൻ (7) 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ (8) ആഗസ്ത് 31 (9) ആന്ധ്രാപ്രദേശ് (10) ഡി. ദാമോദരൻ പോറ്റി (11) കെ.ആർ. ഗൗരിഅമ്മ (12) മഞ്ഞപ്പിത്തം (13) ലാഹോർ (14) 1990 (15) ന്യൂഡൽഹി (16) കോൺറാഡ് ജസ്നർ (17) വിറ്റാമിൻ സി (18) ഫ്രാൻസ് (19) ഗാഗുൽത്ത (20) ചന്ദ്രഗുപ്തൻ രണ്ടാമൻ (21) ഓപ്പൻഹൈമർ (22) ഷാജഹാൻ (23) ബിന്ദേശ്വരി പ്രസാദ് മണ്ഡൽ (24) ജി.പി. പിള്ള (25) ഇംഗ്ളണ്ടിലെ സതാംപ്ടൺ (26) ഇൻസാറ്റ് 2 എ (27) അസെറ്റിക് ആസിഡ് (28) ബാക്ടീരിയ (29) കെ.ആർ. നാരായണൻ (30) ഇന്ത്യൻ മഹാസമുദ്രം (31) ഗുജറാത്ത് (32) വൻകുടൽ (33) കബഡി (34) എ.ഡി 45 (35) ചുവപ്പ് (36) ക്യൂബ (37) ബാബറും ജഹാംഗീറും (38) മകൾക്ക് (39) ബ്രഹ്മപുത്ര (40) തമിഴ്നാട് (41) സി.എഫ് ആൻഡ്രൂസ് (42) കാർബൺ (43) ഇരവികുളം (44) ഇൻഡിപെൻഡന്റ് സ്പിരിറ്റ് (45) ഇംഗ്ളണ്ട് (46) 2 (47) ലൈനെക് (48) ഡെറാഡൂൺ (49) 1969 (50) മെയ്ൻ കാംഫ്

ചോദ്യങ്ങള്‍
 1. ഗുരുജി എന്നറിയപ്പെട്ടത്?
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം?
3. ജോർജ് വാഷിംഗ്ടൺ അമേരിക്കൻ പ്രസിഡന്റായ വർഷം?
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
5. സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗമേത്?
6. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
7. റൂസോ ഏതു രാജ്യത്താണ് ജനിച്ചത്?
8. മാൻഹട്ടൻ പദ്ധതിക്ക് നേതൃത്വം നൽകിയത്?
9. ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം?
10. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ വൈസ്രോയി?
11. ശ്രീലങ്കയുടെ പതാകയിൽ ചിത്രീകരിച്ചിട്ടുള്ള മൃഗം?
12. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
13. പൊതുമരാമത്ത് വകുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ?
14. ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത എഴുതിയത്?
15. ഇന്ത്യയിൽ ആദ്യ റെയിൽവേ ലൈൻ ബോംബെ മുതൽ താനെ വരെ സ്ഥാപിച്ച വർഷം?
16. ഹീബ്രു ഔദ്യോഗിക ഭാഷയുള്ള രാജ്യം?
17. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
18. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
19. ടെറ്റനസിനു കാരണമായ രോഗാണു?
20. പൊതുമാപ്പ് കൊടുക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?
21. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൽ സെഞ്ച്വറി അടിച്ച ആദ്യ ഇന്ത്യൻ താരം?
22. ഗോയിറ്ററിന്റെ മറ്റൊരു പേര്‌?
23. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ‌?
24. ഗദ്യരൂപത്തിലുള്ള ഏകവേദം?
25. കൈകാലുകളിലെ ആകെ അസ്ഥികൾ?
26. പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുന്നമ്പോൾ ഉണ്ടാകുന്ന വാതകം?
27. പൊട്ടറ്റോ ഇൗറ്റേഴ്സ് എന്ന ചിത്രം രചിച്ചത്?
28. ശരീരവലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി?
29. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി?
30. ശക വർഷത്തിലെ അവസാനത്തെ മാസം?
31. പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏതു ജില്ലയിലാണ്?
32. ലോകത്തെ ആദ്യ പുകയില മുക്ത രാജ്യം?
33. പൊളിറ്റിക്കൽ സയൻസിനെ മാസ്റ്റർ ഒഫ് സയൻസ് എന്നു വിളിച്ചത്?
34. 1871ൽ അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ നഗരം?
35. ക്രയോലൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രധാന ലോഹം?
36. ഗ്രാമ്പുവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
37. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
38. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്‌?
39. കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി?
40. കോശത്തിന്റെ ഉൗർജസംഭരണി എന്നറിയപ്പെടുന്നത്?
41. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത്?
42. തിരുവിതാംകൂറിൽ സ്വാതിതിരുനാളിന്റെ സിംഹാസനാരോഹണം ഏത് വർഷത്തിൽ?
43. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം?
44. രാഷ്ട്ര തന്ത്രശാസ്ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ്?
45. 1876-ൽ ആനന്ദ മോഹൻ ബോസുമായി ചേർന്ന് ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവൽക്കരിച്ചത്‌?
46. ഡാബോളിം വിമാനത്താവളം എവിടെയാണ്?
47. ഡിസന്റ് ഓഫ് മാൻ രചിച്ചതാര്?
48. തമസാ അഥവാ ടോൺസ് ഏത് നദിയുടെ പോഷക നദിയാണ്?
49. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരി?
50. ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യമുള്ള സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

ഉത്തരങ്ങൾ(1) എം.എസ്. ഗോൽവാൽക്കർ (2) ഉത്തർപ്രദേശ് (3) 1789 (4) ജമ്മു കാശ്മീർ (5) സൂര്യൻ (6) മഗ്നീഷ്യം (7) സ്വിറ്റ്സർലൻഡ് (8) ഓപ്പൻ ഹൈമർ (9) 1956 (10) ഇർവിൻ പ്രഭു (11) സിംഹം (12) രാജ്യവർധൻ സിംഗ് റാത്തോഡ് (13) ഡൽഹൗസി (14) എൻ.വി. കൃഷ്ണവാര്യർ (15) 1853 (16) ഇസ്രയേൽ (17) കൊറിയൻ യുദ്ധം (18) പാതോളജി (19) ക്ളോസ്ട്രീഡിയം (20) ആർട്ടിക്കിൾ 72 (21) വീരേന്ദർ സെവാഗ് (22) ഗ്രേവ്സ് രോഗം (23) എ.സി. ജോസ് (24) യജുർവേദം (25) 126 (26) ഓക്സിജൻ (27) വാൻഗോഗ് (28) ഒട്ടകപ്പക്ഷി (29) ഡോൾഫിൻ (30) ഫാൽഗുനം (31) തിരുവനന്തപുരം (32) ഭൂട്ടാൻ (33) അരിസ്റ്റോട്ടിൽ (34) ഷിംല (35) അലുമിനിയം (36) മഡഗസ്കർ (37) വർണാന്ധത (38) പത്രമാധ്യമങ്ങൾ (39) ചിലപ്പതികാരം (40) മൈറ്റോകോൺട്രിയ (41) മാവോ സേതുംഗ് (42) എ.ഡി. 1829 (43) ഇംഗ്ളണ്ട് (44) യൂറോപ്പ് (45) സുരേന്ദ്രനാഥ് ബാനർജി (46) ഗോവ (47) ചാൾസ് ഡാർവിൻ (48) യമുന (49) ആസ്പിരിൻ (50) ജിംനോസ്‌‌പേംസ്


 ചോദ്യങ്ങള്‍
1. 180 ഡിഗ്രി രേഖാംശം അറിയപ്പെടുന്ന പേര്?
2. 1946 മുതൽ ഭൂമിപാൽ അതുല്യ തേജ് രാജാവ് ഭരിക്കുന്ന ഏഷ്യൻ രാജ്യം?
3. ഗോവയിലെ വിമാനത്താവളം?
4. മണ്ണിരയുടെ ശ്വസനാവയവം?
5. ദീപിക മാന്നാനത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ചത് ഏതു വർഷത്തിൽ?
6. മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത?
7. ഇന്ത്യയിലെ പ്രഥമ പൗരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
8. ആദ്യമായി റോബർട്ട് എന്ന പദം ഉപയോഗിച്ചത്?
9. ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത്?
10. അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
11. മരണാനന്തര ബഹുമതിയായി ആദ്യമായി ഓസ്കാർ അവാർഡിന് അർഹനായത്?
12. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്?
13. മാമ്പഴങ്ങളിൽ രാജാവ് എന്നറിയപ്പെടുന്ന ഇനം?
14. മാഗ്ന കാർട്ടയിൽ ഒപ്പുവച്ച രാജാവ്?
15. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം?
16. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത്?
17. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക്?
18. മുഗൾ ശില്പവിദ്യയിൽ നിർമ്മിച്ച ഏറ്റവും ഉൽക്കൃഷ്ടമായ മന്ദിരം?
19. യംഗ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവർ?
20. മനുഷ്യ നേത്രത്തിൽ നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾക്ക് പറയുന്ന പേര്?
21. 1492-ൽ അമേരിക്കയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ?
22. യാദവ വംശത്തിന്റെ തലസ്ഥാനം?
23. മരണാനന്തര ബഹുമതിയായി സമാധാന നൊബേലിന് അർഹനായ യു.എൻ. സെക്രട്ടറി ജനറൽ?
24. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്?
25. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടണിൽ അധികാരത്തിലായിരുന്നത്?
26. കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ മുൻഭരണ പരിചയം ഉണ്ടായിരുന്ന ഏക വ്യക്തി?
27. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത്?
28. ദില്ലി ചലോ എന്നു പറഞ്ഞത്‌?
29. കേരളത്തിലെ ആദ്യ പേപ്പർ മിൽ?
30. കോമൺവെൽത്ത് ഗെയിംസിനു വേദിയായ ആദ്യ വികസ്വര രാജ്യം?
31. കേരളത്തിലെ ആദ്യമന്ത്രിസഭയിലെ ആരോഗ്യമന്ത്രി?
32. കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
33. മൺസൂൺ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തിൽ എത്തിയ വർഷം?
34. അൺഹാപ്പി ഇന്ത്യ രചിച്ചത്?
35. 1947 ആഗസ്റ്റ് 16-ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്നത്?
36. കോമൺവെൽത്ത് ഗെയിംസിനു ദക്ഷിണാർദ്ധഗോളത്തിൽ ആദ്യമായി വേദിയായ നഗരം‌?
37. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
38. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി?
39. അഞ്ചുതെങ്ങുകോട്ട നിർമ്മിച്ചതാര്?
40. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ്?
41. ആദ്യത്തെ നഴ്സറി വിദ്യാലയത്തിന്റെ സ്ഥാപക?
42. കളരിപ്പയറ്റിലെ 18-ാമത്തെ അടവ്‌?
43. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
44. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
45. 1947 ആഗസ്റ്റ് 15-ന് അന്തരിച്ച സ്വാതന്ത്ര്യ സമരസേനാനി‌‌?
46. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ‌?
47. സൽഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ?
48. ഗാന്ധിജി ആകെ എത്ര ദിവസം ജയിൽവാസമനുഭവിച്ചിട്ടുണ്ട്?
49. സിസ്റ്റർ നിവേദിത ആരുടെ പ്രസിദ്ധ ശിഷ്യയാണ്?
50. ഇന്റർനാഷണൽ അറ്റോമിക് എനർജി കമ്മിഷന്റെ ആസ്ഥാനം?

ഉത്തരങ്ങൾ

 ((1) അന്താരാഷ്‌ട്ര ദിനരേഖ (2) തായ്‌ലൻഡ് (3) ധബോളിം (4) ത്വക്ക് (5) എ.ഡി. 1887 (6) അരുണ ആസഫ് അലി (7) ഇന്ത്യൻ പ്രസിഡന്റ് (8) കാൾ ചെപ്പക് (9) എം. ലീലാവതി (10) വാഷിംഗ്ടൺ ഇർവിംഗ് (11) സിഡ്‌നി ഹോവാർഡ് (1939) (12) കുഞ്ചൻ നമ്പ്യാർ (13) അൽഫോൻസൊ (14) ജോൺ രാജാവ് (15) ആംബർ (16) എബ്രഹാം ലിങ്കൺ (17) ഹരിവംശറായ് ബച്ചൻ (18) താജ്മഹൽ (19) ഗാരിബാൾഡിയും മസ്സീനിയും (20) കോൺ കോശങ്ങൾ (21) ക്രിസ്റ്റഫർ കൊളംബസ് (22) ദേവഗിരി (23) ഡാഗ് ഹാമർഷോൾഡ് (1961) (24) കെ.ടി. കോശി (25) ലേബർ പാർട്ടി (26) ഡോ. എ.ആർ. മേനോൻ (27) ജെ.ബി. കൃപലാനി (28) സുഭാഷ് ചന്ദ്രബോസ് (29) പുനലൂർ (30) ജമൈക്ക (1966) (31) ഡോ.എ.ആർ. മേനോൻ (32) ഒല്ലൂക്കര (തൃശൂർ) (33) എഡി 45 (34) ലാലാ ലജ്പത് റായി (35) മൗണ്ട് ബാറ്റൺ പ്രഭു (36) സിഡ്നി (1938) (37) ആർട്ടിക്കിൾ 32 (38) ടി. അനന്തശങ്കര അയ്യർ (39) ബ്രിട്ടീഷുകാർ (40) ജൂബാ രാമകൃഷ്ണപിള്ള (41) മരിയ മോണ്ടിസ്റ്റോറി (42) പൂഴിക്കടകൻ (43) തമിഴ്നാട് (44) പെരിയാർ (45) അജിത് സിംഗ് (46) കാട്ടാക്കട (47) കോൺടാക്ട് പ്രക്രിയ (48) 2338 (49) സ്വാമി വിവേകാനന്ദൻ 50) വിയന്ന
ചോദ്യങ്ങള്‍
 1. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്?
 2. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവായിരുന്നത്?
 3. ലോക് സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം?
 4. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്?
 5. അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം?

6. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്?


7. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?


8. അൺടച്ചബിൾ എഴുതിയത്?


9. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?


10. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ?


11. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്?


12. രക്തത്തെക്കുറിച്ചുള്ള പഠനം?


13. ഇടുക്കി ജില്ലയിൽ ഇന്തോ-സ്വിസ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം?


14. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?


15. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?


16. അറബിക്കടലിന്റെ മറ്റൊരു പേര്?


17. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?


18. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ?


19. രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത്?


20. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം?


21. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?


22. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?


23. മദ്രാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകൻ?


24. അണുബോംബാക്രമണത്തിനു വിധേയമായ ആദ്യ രാജ്യം?


25. വേളി ടൂറിസ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ്?



26. വോൾഗ നദി ഒഴുകുന്ന ഭൂഖണ്ഡം?


27. ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയത്?


28. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്?


29. 1940-ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഏതു രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത്?


30. മദ്രാസ് റബർ ഫാക്ടറി എവിടെയാണ്?


31. അണുസംഖ്യ 100 ആയ മൂലകം?


32. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?


33. ബംഗ്‌റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?


34. അശോകന്റെ സാമ്രാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാശാസനങ്ങളിൽ


 ഉപയോഗിച്ചിരുന്ന ഭാഷ?


35. ഇസ്ളാമബാദിനു മുമ്പ് പാകിസ്ഥാന്റെ തലസ്ഥാനമായിരുന്നത്?


36. രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത?


37. മൂന്നാറിൽ സംഗമിക്കുന്ന നദികൾ?


38. ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്-യുറാനിക് മൂലകം?


39. മണ്ടേല തടവനുഭവിച്ചതെവിടെ?


40. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത്?


41. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ?


42. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?


43. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി?


44. മൂത്രത്തിന്റെ മഞ്ഞ നിറത്തിനുകാരണം?


45. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം?


46. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?


47. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?


48. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്?


49. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ?


50. മഡോണ എന്ന പെയിന്റിംഗ് വരച്ചത്?



ഉത്തരങ്ങൾ


(1) ജംഷഡ്പൂർ (2) ജോർജ് ആറാമൻ (3) 50 (4) സാൻഫ്രാൻസിസ്കോ (5) എ.ഡി 849


 (6) വില്യം ഹാർവി (7) ഗ്വാളിയോർ (8) മുൽക്ക് രാജ് ആനന്ദ് (9) മാർത്താണ്ഡവർമ്മ


 (10)എ.ഡി. 1725 (11) ഡി.കെ. കാർവേ (12)ഹീമറ്റോളജി (13) മാട്ടുപ്പെട്ടി (14) മൊറാർജി 


ദേശായി (15) ഗാന്ധിജി (16) ലക്ഷദ്വീപ് കടൽ (17) അയർലൻഡ് (18) ഹൈപ്പോടെൻഷൻ

 (19)ജീൻ ബാപ്‌റ്റിസ്റ്റ ഡെനിസ് (20) ബർമ (മ്യാൻമർ) (21) രണ്ടില (22)അണ്ണാൻ 


(23) ഫ്രാൻസിസ് ഡേ (24) ജപ്പാൻ (25) തിരുവനന്തപുരം (26)യൂറോപ്പ് (27) ഒ.എം. നമ്പ്യാർ

 (28) കോൺവാലിസ് (29) യു.എസ്.എ (30) വടവാതൂർ (31) ഫെർമിയം (32) ദാദാഭായ് 


നവറോജി (33) പഞ്ചാബ് (34)അരാമയിക് (35) റാവൽപിണ്ടി (36) കർണം മല്ലേശ്വരി (37) 

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള (38) നെപ്‌റ്റ്യൂണിയം (39) റോബൻ ഐലൻഡ് (40) എച്ച്.ജി. 

വെൽസ് (41) സദാശിവറാവു (42) സ്‌പ്ളീൻ (പ്ളീഹ), കരൾ (43) അലക്സാണ്ടർ (44) 

യൂറോക്രോം (45) 1969 (46) ഭാസ്കര-രണ്ട് (47) കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ) (48) 

മാലിദ്വീപ് (49) സർദാർ പട്ടേൽ (50) റാഫേൽ
















പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വര്‍ഷമാക്കുകയും അത് വീണ്ടും വീണ്ടും നീട്ടിക്കൊണ്ട് പോകുന്നതും ഒരിക്കലും ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല. പി.എസ്.സി ഒരു അപേക്ഷ ക്ഷണിച്ചാല്‍ ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 3 വര്‍ഷം എടുത്തിരിക്കും. പിന്നെ അതിന്റെ കാലാവധിയും നീട്ടിയ കാലാവധിയും കഴിയുമ്പോഴേക്കും 7-8 വര്‍ഷം കഴിഞ്ഞിരിക്കും. അതായത് ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ആ ലിസ്റ്റിലുള്ള കഴിവുള്ളവരും അവസാനത്തെ മക്കും മണുക്കും തിരിവും കഴിയുന്നതുവരെ ആ ലിസ്റ്റ് തുടരുമെന്നു സാരം. പുതുതായി പഠിച്ചിറങ്ങുന്ന മിടുക്കരായ ആയിരക്കണക്കിന്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത്രയും വര്‍ഷം കാത്തിരിക്കണം. എനിക്കുശേഷം പ്രളയം എന്നു പറയുന്നതു പോലെയാണ്‌ ലിസ്റ്റില്‍ കയറിപ്പറ്റിയവരുടെ മനോഭാവം. ചിലര്‍ ട്രെയിനില്‍ ഒരു സീറ്റ് തരപ്പെട്ടാല്‍ കാലും കയ്യും സ്വന്തം സാധനങ്ങളും കയറ്റി വച്ച് അടുത്ത സീറ്റുകളില്‍ മറ്റാരേയും ഇരിക്കാന്‍ അനുവദിക്കാതെ മറ്റ് യാത്രക്കാരോട് ധാര്‍ഷ്ട്യം കാട്ടുന്നതു പൊലെയാണിത്. ഇത് സര്‍ക്കാര്‍ അധികാരികള്‍ മനസിലാക്കണം. ലിസ്റ്റില്‍ കയറിപ്പറ്റിയ ചിലരെ പ്രീണിപ്പിക്കാന്‍ വേണ്ടി ആയിരക്കണക്കിന്‌ കഴിവുള്ള യുവാക്കളുടെ അവസരം നിഷേധിക്കലാണ്‌ ഇത്. കേരളാ  പി.എസ്.സി യില്‍ മാത്രമേ ഇത്തരം അപരിഷ്കൃതമായ രീതി തുടരുന്നുള്ളൂ. കേന്ദ്ര ഗവര്‍ണ്‍മെന്റ്, ബാങ്കിങ് തുടങ്ങി മറ്റെല്ലാ മേഖലകളിലും ഓരോ വര്‍ഷവും അപേക്ഷ ക്ഷണിക്കുകയും പൊതു പരീക്ഷ നടത്തുകയും ഒരു വര്‍ഷത്തേക്ക് മാത്രം ആ റാങ്ക് ലിസ്റ്റ് നില നിര്‍ത്തുകയും ചെയ്യും. അങ്ങിനെ പി.എസ്.സി അതിന്‌ വന്‍ സാമ്പത്തികച്ചെലവു വരുമെന്ന മുടന്തന്‍ ന്യായം പറയാം. എല്ലാം സൌജന്യമായി ലഭിക്കണമെന്ന നാണം കെട്ട മനോഭാവം നമ്മള്‍ മാറ്റിയെടുക്കണം. കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്നവര്‍, അവര്‍ക്ക് ജോലി ലഭിക്കാനായി ഒരു ചെറിയ പരീക്ഷാ ഫീസ് കൊടുക്കാന്‍ ഒരു ബുദ്ധിമുട്ടും കാണിക്കുകയില്ല. കേന്ദ്ര ഗവര്‍ണ്‍മെന്റ്, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ പരിക്ഷാ ഫീസ് ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് തന്നെയാണ്‌ ഈടാക്കുന്നത്. ആയതിനാല്‍ യൂണിവേഴ്സിറ്റികള്‍ മുന്‍കൂട്ടി പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുന്നതു പോലെ. പി.എസ്.സിയും മുന്‍കൂട്ടി പരീക്ഷാ കലണ്ടര്‍ തയ്യാറാക്കി അതാതു വര്‍ഷം റാങ്ക് ലിസ്റ്റ് തയാറാക്കുന്നതു നന്നായിരിക്കും. ഓരോ ഡിപാര്‍ട്ട്മെന്റിനും പ്രത്യേകം പരീക്ഷ നടത്തുന്നതിനു പകരം ഓരോ തരം തൊഴിലിനും ഒറ്റ പരീക്ഷകള്‍ മാത്രം നടത്തിയാല്‍ മതി. കമ്പ്യൂട്ടറും നെറ്റ് വര്‍ക്കുകളുമായി വന്‍ പുരോഗതി നേടിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന്‌ പേരുടെ പരീക്ഷ നടത്തുന്നത് അത്ര കഠിനമൊന്നുമല്ല.   അങ്ങിനെ പുതുതായി പഠിച്ചിറങ്ങുന്ന കഴിവുള്ള യുവാക്കള്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കടന്നു വരട്ടെ. സൌജന്യത്തിന്റെ പേരു പറഞ്ഞ് നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയേയും പൊതു ആരോഗ്യ മേഖലയേയും തകര്‍ത്തതു പോലെ നമ്മുടെ സംഘനകള്‍ ഈ പേരു പറഞ്ഞ് പി.എസ്.സിയേയും തകര്‍ക്കാതിരിക്കുമെന്നും പ്രത്യാശിക്കാം.

========================================================================










ഇന്റര്‍വ്യൂവിനു പങ്കെടുക്കുമ്പോള്‍






ഇന്റര്‍വ്യൂവിന് ഹാജരാകുന്നതിന് മുമ്പ് തയ്യാറെടുപ്പ് ആവശ്യമാണ്. മനസ്സും ശരീരവും ആത്മാവും അതിനായി
പാകപ്പെടുത്തേണ്ടതുണ്ട്.

* ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുള്ള കമ്പനി/
സ്ഥാപനെത്തുക്കുറിച്ച് പരമാവധിവിവരങ്ങള്‍ 
ശേഖരിക്കുക. ഇത് ആസ്ഥാപനത്തെക്കുറിച്ച് 
വ്യക്തമായ ധാരണ ഉണ്ടാക്കാന്‍സഹായിക്കും.

* ജോലി എന്താണെന്ന് വ്യക്തമായി
മനസ്സിലാക്കി കമ്പനി നിങ്ങളില്‍
നിന്ന് എന്താണ് പ്രതീക്ഷിക്കുന്ന
തെന്ന് ഉറപ്പാക്കുക. നിങ്ങളുടെ യോഗ്യ
തയും തൊഴില്‍ പരിചയവും വിലയിരു
ത്തിയ ശേഷം പ്രതീക്ഷിക്കുന്ന ചോദ്യ
ങ്ങളും അവയ്ക്കുള്ള മറുപടിയും തയ്യാ
റാക്കുക.

* ഇന്റര്‍വ്യു ലെറ്ററും മറ്റു രേഖകളും
കയ്യില്‍ കരുതുക. ആവശ്യാനുസരണം
അവ നല്‍കാന്‍ പാകത്തില്‍ അടുക്കി
വയ്ക്കുക.

* വേഷത്തില്‍ ശ്രദ്ധ ചെലുത്തണം. പു
രുഷന്മാര്‍ സ്യൂട്ട്, ടൈ, ഷൂസ് എന്നിവ
ധരിച്ചിരിക്കണം. സ്ത്രീകള്‍ സ്ഥാപന
ത്തിന്റെ 'കള്‍ച്ചര്‍' മനസിലാക്കി അനു
യോജ്യമായ വസ്ത്രം ധരിച്ചിരിക്കണം.

* ആദ്യമായി ഇന്റര്‍വ്യൂവില്‍ പങ്കെടു
ക്കുകയാണെങ്കില്‍ സുഹൃത്തുക്കളുടെ
സഹായത്തോടെ 'മോക്ക് ഇന്റവ്യു'നട
ത്തുന്നത് നല്ലതാണ്.

* ഫലത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടാതെ 
ശുഭപ്രതീക്ഷയോടെ ഇന്റര്‍വ്യൂവില്‍
പങ്കെടുക്കുക.

* രേഖകള്‍ ഫോള്‍ഡറില്‍ സൂക്ഷിക്കു
ക. ബ്രീഫ്കേസുകള്‍ ഒഴിവാക്കുക.

* ആത്മധൈര്യത്തോടെ ചെറുപുഞ്ചി
രിയോടെ ഇന്റര്‍വ്യു നടക്കുന്ന മുറിയി
ലേക്ക് കടക്കുക.

* ഇന്റര്‍വ്യു ചെയ്യുന്ന ആള്‍/പാനലി
നെ ഭവ്യതയോടെ ഗുഡ്മോര്‍മിംഗ്/ഗു
ഡ്ആഫ്റ്റര്‍ നൂണ്‍/ഗുഡ്ഇവിനിംഗ് (സമ
യക്രമമനുസരിച്ച്) എന്ന് അഭിവാദ്യം
ചെയ്യുക.

*ഒന്നില്‍കൂടുതല്‍ പേരു
ണ്ടെങ്കില്‍ 'സര്‍സ്/ മാഡംസ്/ എന്ന്
അഭിസംബോധന ചെയ്യുക.
ഇരിക്കാന്‍ പറയുന്നതിന് മുമ്പ്
സീറ്റില്‍ ഇരിക്കരുത്.

* ഇന്റര്‍വ്യു നടക്കുമ്പോള്‍ ആത്മ
ധൈര്യത്തോടെ ശാന്തമായിരിക്കുക.

* ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കു
ക, കൂടെക്കൂടെ ഇന്റര്‍വ്യു ചെയ്യുന്നവരു
ടെ കണ്ണുകളില്‍ ശാന്തമായി നോക്കുക.

* ഇന്റര്‍വ്യൂവില്‍ ശ്രദ്ധപുലര്‍ത്തുന്നു
വെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ തലയാട്ടു
കയും യെസ് സര്‍/മാഡം എന്ന വാക്കുകളി
ല്‍ മറുപടി നല്‍ക്കുകയും ചെയ്യുക. മറു
പടി പറയുമ്പോള്‍ മുമ്പോട്ട് അല്പം ചലി
ക്കുകയും ശ്രദ്ധിക്കുമ്പോള്‍ അല്പംപിന്നോ
ട്ട് ചലിക്കുകയും വേണം.

* ശരീരം ഇളക്കുകയും മുഖത്ത് തൊടുകയും
കാലുകള്‍ കുലുക്കുകയും ചെയ്യാന്‍ പാടില്ല.
കൈ കുറുകെ കെട്ടുന്നത് മര്യാദകേടായതി
നാല്‍ അത് ഒഴിവാക്കണം. കൈകള്‍ വശ
ങ്ങളിലോ മടിയിലോ വയ്ക്കണം. സംസാരി
ക്കുമ്പോള്‍ ലളിതമായ സെന്റന്‍സുകള്‍ ഉപ
യോഗിക്കുക.

* ഇന്റര്‍വ്യൂ ചെയ്യുന്നവരോട് ധിക്കാരപരമാ
യോ കാര്‍ക്കശ്യസ്വഭാവത്തോടുകൂടിയോ പെരു
മാറരുത്.

നിങ്ങള്‍ ഉദ്ദേശിച്ചതനുസരിച്ച് ഇന്റര്‍വ്യു
നീങ്ങുന്നില്ലെങ്കില്‍ നിരാശപ്പെടാതിരിക്കുകയും 
താല്പര്യക്കുറവ് പ്രകടിപ്പിക്കാതിരിക്കു
കയും ചെയ്യുക.

.


PSC പരീക്ഷാ സഹായി

Courtesy:Kerala Kaumudi Weekly














updated 24.05.2011
Courtesy:Kerala Kaumudi Flash