Wednesday, November 30, 2011

നല്ല വ്യക്തിത്വങ്ങള്‍ ഉണ്ടാവട്ടെ...അങ്ങിനെ സമൂഹം നന്നാവട്ടെ

ഒരു നല്ല വിശ്വകര്‍മ്മജന്‍ ആവാന്‍ 
If you like to be a GOOD viswakarmajan


1.മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാന്‍ സന്‍മനസു കാണിക്കുക
(Please Accept others as it is)

2.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും അതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമത്തിനും കഷ്ട നഷ്ടങ്ങള്‍ക്കും ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക.
(Please get apologies and forgivingness from others with whom you damaged or distributed in their life at the same time you also give apologies and forgivingness to other who damaged or distributed in your life)

3.ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
(Please Live without "Ego" Your "work" is more important than "you")

4.മറ്റുള്ളവര്‍ നമ്മേക്കാള്‍ ഉയര്‍ന്നവരല്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
(Please "You are important at the same time others also same as you are, there is no god or bad, not better and inferior, no high or low, feel all are equal and important.)

5.തന്റെ സഹോദരങ്ങളായ ഉപജാതിക്കാരെ ഉച്ച നീചത്വത്തിന്റെ പേരില്‍ അപമാനിക്കാതിരിക്കുക.
(Please eliminate the word ഉപജാതി / subcaste
Don't damage or insult any Viswakrma or any others.)

6.നമ്മേക്കാള്‍ ഉയര്‍ന്നവരെ ആദരിക്കാനുള്ള മനോഭാവം.
( Please "Respect You yourself first" and also respect others tough they are big or small)

7.മുന്‍വിധിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കുക.
(Please " Be present at this movement and experience the truth it may not be fit into your knowledge truth existing only at the movement you experiencing and the same thing when you try to explain that become "Lie", I means you cannot explain your experience as it is in word)

8.സൃഷ്ടിപരമായ വിമര്‍ശനം നല്ലതു തന്നെ, അതിനായി നീചമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.
(Please don't hurt any one mind your words and tone "word got the power to move the world" this will elaborate in more detail on later stage)

Thursday, November 17, 2011

വളരെക്കാലം കാത്തിരുന്ന പിന്നോക്ക ക്ഷേമ വകുപ്പ്

കേരളം കാതോര്‍ത്തിരുന്ന പിന്നാക്കക്ഷേമ വകുപ്പ് രൂപീകരണം വിശ്വകര്‍മ്മജരുള്‍പ്പെടെ സംസ്ഥാനത്തെ 
52 പിന്നാക്ക സമുദായങ്ങള്‍ കൈവരിച്ച വിജയമാണ്‌. 

ഈ തീരുമാനം യു.ഡി.എഫ് സര്‍ക്കാരിനും വിശിഷ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒരു പൊന്‍തൂവല്‍ ആയിരിക്കും. പിന്നാക്ക ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ പത്തു വര്‍ഷത്തോളമായി പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു കേരളത്തിലെ പിന്നോക്ക വിഭാഗം . ഇതിന്റെ ഫലമായാണ് വി.ആര്‍. ജോഷി കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സാധാരണഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേക താത്പര്യം കാട്ടുകയായിരുന്നു.

ഇതിനായി തുടരെത്തുടരെ തൂലിക ചലിപ്പിച്ച കേരളകൌമുദിയുടെ വിജയം കൂടിയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല.

ഇതില്‍ SNDP ക്കും നിര്‍ണ്ണായക പങ്കുണ്ട്



സംസ്ഥാനത്ത് പിന്നാക്ക സമുദായ വികസന വകുപ്പ് യാഥാര്‍ത്ഥ്യമായി. മന്ത്രി എ.പി. അനില്‍കുമാറിനാണ് വകുപ്പിന്റെ ചുമതല. വകുപ്പിന്റെ രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ വി.ആര്‍. ജോഷിയെ പുതിയ വകുപ്പിന്റെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പട്ടികജാതി വികസന ഡയറക്ടറേറ്റില്‍ത്തന്നെയാവും പുതിയ ഡയറക്ടറേറ്റും പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട കോടിക്കണക്കിന് രൂപ വകുപ്പ് രൂപീകരിക്കാത്തതിനാല്‍ പാഴാവുന്നകാര്യം 'കേരളകൌമുദി'യാണ് വെളിച്ചത്തുകൊണ്ടുവന്നത്. അതിന് പിന്നിലെ ചില കള്ളക്കളികളും പുറത്തുകൊണ്ടുവന്നിരുന്നു. തുടര്‍ന്ന്, എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടെയുള്ള പിന്നാക്ക സംഘടനകള്‍ പിന്നാക്ക വികസന വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭംവരെ നടത്തുകയുണ്ടായി.


ഡയറക്ടറെ കൂടാതെ ഫിനാന്‍സ് ഓഫീസറും, സീനിയര്‍ സൂപ്രണ്ടും ഉള്‍പ്പെടെ ഒമ്പത് തസ്തികകളും അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്കും അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതത്തിലേക്കും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട സമയമാണിത്. അതു കണക്കിലെടുത്ത് കാലതാമസം ഒഴിവാക്കി ഉടന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പട്ടികജാതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍കൂടിയായ നിയുക്ത ഡയറക്ടര്‍ ജോഷിക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വകുപ്പ് രൂപീകരണം സംബന്ധിച്ച പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി. സുബ്ബയ്യ, വി.ആര്‍. ജോഷി എന്നിവര്‍ പങ്കെടുത്തു.


പുനര്‍വിന്യാസം വഴി അനുവദിച്ച ഒമ്പത് തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ഡോ.പി. സുബ്ബയ്യയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗ പുരോഗതിക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെ മോസ്റ്റ് ബാക്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായരും ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാരും അറിയിച്ചു.


ദ്രോഹം പുറത്തറിഞ്ഞത് കേരളകൌമുദിയിലൂടെ
ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ഒന്നാം ക്ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സിന് വരെ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടമാകുന്നുവെന്ന യാഥാര്‍ത്ഥ്യം 'കേരളകൌമുദി'യാണ് 2010 ആഗസ്റ്റ് 12-ന് പുറത്തുകൊണ്ടുവന്നത്.
* പിന്നാക്ക വിരുദ്ധ മനോഭാവംമൂലം കോടികള്‍ പാഴാക്കുന്നുവെന്ന സത്യം അവിശ്വാസത്തോടെയാണ് പുറംലോകം ഗ്രഹിച്ചത്.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം എസ്.എന്‍.ഡി.പി യോഗം അടക്കമുള്ള സംഘടനകളില്‍ നിന്ന് ഉയരാന്‍ തുടങ്ങി.
* വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച കഴിഞ്ഞ ആഗസ്റ്റ് 25-ന് 'കേരളകൌമുദി' ഒരു വിവരം കൂടി പുറത്തുവിട്ടു; പിന്നാക്ക സ്കോളര്‍ഷിപ്പ് കേന്ദ്രം ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചുവെന്നും കേരളത്തിന് അതിന്റെ പ്രയോജനം കിട്ടാന്‍ പോകുന്നില്ലെന്നും.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യത്തോട് അനുഭാവ നിലപാട് സ്വീകരിച്ച യു.ഡി.എഫ് ഗവണ്‍മെന്റ് തുടര്‍ന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. 




കേരള കൌമുദിയില്‍ വന്ന മുന്‍ വാര്‍ത്തകള്‍ 







Keralakaumudi 12-08-2010 

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 
അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. 





ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, Front page

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 


ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, 7th page

കേരള കൌമുദിയില്‍ വന്ന വാര്‍ത്ത. 




Keralakaumudi 02-11-2011  
follow up












SAM PITRODA Kerala Govt Advisor


Tuesday, November 1, 2011

Facebook

പ്രീയ വിശ്വകര്‍മ്മ സഹോദരങ്ങളെ,


Facebook കൂട്ടായ്മ പരമാവധി പ്രയോജനപ്പെടുത്തുക. 

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായ ചര്‍ച്ചകളും അതില്‍ നിന്നുരുത്തിരിയുന്ന ആശയങ്ങളുമാണ്‌ വേണ്ടത്. നിരാശരാകേണ്ട കാര്യമില്ല. അടിച്ചമര്‍ത്തപ്പെടുന്നവരുടേയും പാര്‍ശ്വവര്‍ത്തീകരിക്കപ്പെടുന്നവരുടേയും ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരുമ്പോഴാണ്‌ വിപ്ലവം ഉണ്ടാവുന്നത്. അഭിപ്രായ വ്യത്യാസമുണ്ടായിരുന്നവര്‍ക്ക് പിന്നീട് അവരോടൊപ്പം ചേരാതിരിക്കാന്‍ നിര്‍വാഹമില്ല. അതാണ്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നതും . പരസ്പരം അംഗീകരിക്കാതിരിക്കുമ്പോഴും സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തിയെടുക്കുമ്പോഴുമാണ്‌ യുധ്ധം ഉണ്ടാവുന്നത്. യുദ്ധങ്ങളാണ്‌ നമ്മുടെ സമുദായത്തെ ശിഥിലമാക്കിയത്.

ഈ ഗ്രൂപ്പ് തുടങ്ങുമ്പോള്‍ വളരെ നല്ല ചര്‍ച്ചകളും ആരോഗ്യകരമായ ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നിരുന്നതു കണ്ടപ്പോള്‍ നാം ലക്ഷ്യത്തിലേക്ക് അടുക്കുന്നതു പോലെ തോന്നിച്ചിരുന്നു.

ഇപ്പോള്‍ ഓരോരുത്തരും സ്വന്തം കണ്ണുകള്‍ കെട്ടി, വാളും പിടിച്ചു ആരെയൊക്കെയോ വെട്ടാനെന്ന വണ്ണം പരക്കം പായുന്നതുപോലെ തോന്നുന്നു. ദയവു ചെയ്ത് കണ്ണുകള്‍ തുറക്കുക. നമ്മള്‍ എവിടെ നില്ക്കുന്നുവെന്ന് വിലയിരുത്തുക. ഞാനെന്ന ഭാവം മിഥ്യയാണെന്ന് മനസ്സിലാക്കുക. അകലെയകലെ മാറി നില്ക്കുന്നവര്‍ അടുത്തേക്ക ചേര്‍ന്നു നില്ക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് കാതോര്‍ക്കുക. വാളുകള്‍ ദൂരേക്കെറിയുക. അടുത്തു നില്ക്കുന്നത് സ്വന്തം സഹോദരനാണെന്ന് അപ്പോള്‍ മനസ്സിലാവും 




ഓര്‍ക്കുക അവസരം എല്ലായ്പ്പോഴും വാതിലില്‍ മുട്ടുമെന്ന് കരുതരുത്. ഈ കൂട്ടായ്മയുടെ തിരമാലയില്‍പെട്ട് മുന്‍ഗാമികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന പരസ്പര വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ തകര്‍ത്തെറിയപ്പെടട്ടെ ഐക്യത്തിന്റെ ഒരു പുതുയുഗം പിറക്കട്ടെ.
ഇനിമേല്‍ വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വിത്തുകള്‍ പാകുക.
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം എങ്ങിനെ? എപ്പോള്‍ ? അതാണ്‌ നമ്മുടെ മുന്നിലെ ചോദ്യം . ഒരു സൃഷ്ടി ഉണ്ടാവണമെങ്കില്‍ അതിനൊരു തുടക്കം അനിവാര്യമാണ്‌. ആ തുടക്കത്തിനുള്ള സമയമായി എന്നാണ്‌ എന്റെ പക്ഷം . ചെറിയ ചെറിയ കൂട്ടായ്മകളാണ്‌ വന്‍ പ്രതിരോധ ശക്തികളായി വളര്‍ന്ന് ലോക ചരിത്രം തന്നെ മാറ്റിയെഴുതിയിട്ടുള്ളത്. ഈ ചെറിയ തുടക്കം ഒരു വന്‍ പ്രതിരോധ ശക്തിയായിക്കൂടെന്നില്ല. അതിന്‌ ഈ കൂട്ടായ്മയിലെഓരോരുത്തരും ആര്‍ജ്ജവത്തോടെയും ലക്ഷ്യബോധത്ത്തോടും കൂടി പ്രവര്‍ത്തിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കേണ്ടതാണ്‌..

നിഴലിനോട് യുദ്ധം ചെയ്യാതെ, വിവേചനങ്ങള്‍ ചെറുക്കാനും അവകാശങ്ങള്‍ പിടിച്ചു വാങ്ങാനുമുള്ള സംഘടിതശേഷിയും ഐക്യവുമുണ്ടാക്കിയെടുക്കാന്‍ വേണ്ടി സ്വയം പ്രതിജ്ഞയെടുക്കുക. ഈ കൂട്ടായ്മ ശക്തമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക. Facebook ന്ന ആശയം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ വിശ്വകര്‍മ്മ സഹോദരങ്ങളോടും അപേക്ഷിക്കുന്നു.സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ചെറിയ പ്ലാറ്റുഫോമില്‍ നിന്നു കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് വലിയ വലിയ സാമ്രാജ്യശക്തികള്‍ വരെ തലകുത്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിരിക്കുകയാണ്‌.അതിനേക്കാള്‍ വലുതാണോ നമ്മുടെ ചെറിയ സമുദായത്തിലെ കീറാമുട്ടികള്‍ ? 

സസ്നേഹം
വക്കം ജി ശ്രീകുമാര്‍