Priya Raj
ഓം വിരാഠ് വിശ്വകര്‍മ്മണേ നമഹ:
രേഖകള്‍ പ്ര കാരം 45 - 48 ലക്ഷം വരുന്ന കേരളത്തിലെ വിശ്വകര്‍മ സമുദായത്തിലെ ഒരംഗമാണ് ഞാനും എന്ന തിരിച്ചറിവ് തന്നെയാണ് ഇങ്ങനെയൊരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതിനു എനിക്ക് ഉത്തേജകമായത് VK UAE യുടെ സജീവ പ്രവര്‍ത്തകനായ ശ്രീ. വക്കം ശ്രീ കുമാര്‍ സാറിന്റെ ഇ-മെയില്‍ ലുകളാണ്. നമ്മുടെ സമുദായത്തിനെ പിന്നോക്കാവസ്ഥക്ക് കാരണമായ പല കാര്യങ്ങളെക്കുറിച്ചും ചോദ്യ രൂപേണ അദ്ദേഹം അയക്കുന്ന മെയിലുകള്‍ക്ക് , നമ്മുടെ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ചിന്താധീനരും, നാളത്തെ അവസ്ഥയില്‍ ഉത്കണ്ഠകുലരായ ചില സഹോദരീ സഹോദരന്മാര്‍ അദ്ദേഹത്തിനു അയക്കുന്ന ചില മെയിലുകളും എനിക്ക് ഫോര്‍വേഡ് ചെയ്തു കിട്ടാറുണ്ട്. അവരുടെയെല്ലാം ചോദ്യങ്ങളും, ഉത്കണ്ഠകളും അസ്ഥാനത്തല്ല തന്നെ. എന്നാല്‍ ഇവയെല്ലാം സ്വാം ശീകരിച്ചു ഞാന്‍ ചോദിക്കട്ടെ എല്ലാവരും മുറവിളി കൂട്ടുന്ന അവകാശലബ്ധി നേടിയെടുക്കാനുള്ള 'ഒരുമ' നമുക്കിടയിലുണ്ടോ? ഇല്ലെങ്കില്‍ ആരാണ് അതിനുത്തരവാദി? മറ്റെല്ലാ സ്വാര്‍ത്ഥ ചിന്തകളും മാറ്റിവച്ച് , കണ്ണുകള്‍ ഒന്നടച്ചു സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. നാം, നാംതന്നെയാണ് അതിനുത്തരവാദി എന്ന്!
സാമുദായികമായ ഉച്ചനീച്ത്വത്തിനു ഇരയാകേണ്ടി വന്നിട്ടില്ലാത്ത ഒരു വിശ്വ കര്മജനും നമുക്കിടയില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.ന്യൂനപക്ഷപാതിത്വ്വും, സാമ്പത്തിക പിന്നോക്കാവസ്ഥയും, സാംസ്കാരിക ശൂന്യതയുമാണ് മറ്റു സമുദായങ്ങളില്‍ നിന്ന് നമ്മെ അകറ്റി നിര്ത്തിയതെങ്കില്‍, അസൂയയും, സ്വാര്‍ഥതയും, തമ്മില്‍ തല്ലുമാണ് സ്വജനങ്ങള്‍ക്കിടയില്‍ നമുക്ക് ദര്‍ശിക്കാവുന്നത്. മറ്റു സമുദായക്കര്‍ക്കിടയില്‍ നാം പരിഹാസപാത്രമാവുന്നതും ഇതിനാല്‍ തന്നെ.
വാസ്തുദോഷം തീര്‍ക്കാനായി ഒരു ഭവനത്തില്‍ പോയപ്പോള്‍, തന്റെ ജ്ഞാനം വെളിവാക്കാനായി, ആദ്യമായി ആ വീടിനു സ്ഥാനനിര്‍ണ്ണയം (കുറ്റിയടി- എന്നാണ് വടക്കന്‍ കേരളത്തില്‍ പറയുന്നത് )നടത്തിയ സ്വന്തം സമുദായത്തിലെ ആചാര്യനെ (കുറ്റിക്കാരന്‍) ആവോളം ഇകഴ്ത്തി സംസാരിച്ച് ഒടുവില്‍ ആ 'അജ്ഞാനി' തന്റെ പിതാവ് തന്നെയാണെന്ന് ആ വീട്ടുകാരില്‍ നിന്നും കേള്‍ക്കേണ്ടി വന്ന 'ഹതഭാഗ്യനും' അതിലുപരി 'മൂര്‍ഖനുമായ' ഒരാള്‍ എന്റെ നാട്ടിലെ ജീവിക്കുന്ന കഥാപാത്രമാണ്.
ഇങ്ങനെ പല ഉദാഹരണങ്ങ ളും നമുക്ക് ഓരോ ദേശത്തുനിന്നും കേള്‍ക്കാന്‍ കഴിയും.
മറ്റൊന്ന് ഈശ്വരാനുഗ്രഹത്താല്‍ അല്പം ധന ശേഷിയോ,വിദ്യാ സമ്പന്നതയോ കൈവരിക്കാനായെങ്കില്‍, ഇതൊന്നുമില്ലാത്ത സമുദായത്തിലെ മറ്റംഗങ്ങളെ തികച്ചും അധ:കൃതരായി കാണുന്ന പ്രവണതയാണ്. താന്‍ മേല്തട്ടിലാനെന്നും മറ്റുള്ളവരെല്ലാം വെറും നികൃഷ്ട്ടരാനെന്നുമുള്ള ഈ മനോഭാവം മാറാത്തിടത്തോളം നമുക്കിടയില്‍ ഒത്തൊരുമ സാധ്യമല്ല. വിദ്യാസമ്പന്നന്‍ വിദ്യാഹീനന്റെ ദുസ്ഥിതിയില്‍ സന്തോഷിക്കുകയല്ല വേണ്ടത് മറിച്ച് തന്നാലാവുന്ന വിധം അറിവ് പകര്‍ന്നു കൊടുത്തു അവനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്.
നമുക്കിടയിലെ 5 ഉപവിഭാഗങ്ങള്‍ക്കും കൂടി 23 ഓ ളം സംഘടനകള്‍ ഇന്ത്യയിലും വിദേശത്തുമായി നമുക്കുണ്ട് . ഇവയെല്ലാം തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് ചില സേവനങ്ങള്‍ തങ്ങളുടെ സമുദായാംഗങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു. തങ്ങളുടെ ഭാഗ്യം കൊണ്ടും സ്വപ്രയത്നം കൊണ്ടും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ എത്തിപ്പെട്ടവരാന് ഇവയില്‍ മിക്കതിന്റെയും അമരത്തുള്ളത് . ഈ വസ്തുത അഭിമാനാര്‍ഹം തന്നെ. എന്നാല്‍ വിസ്മരിക്കാനാകാത്ത മറ്റൊരു വസ്തുത ഇവയെല്ലാം നഗരങ്ങളിലെ ചുരുക്കം ചില ഉദ്യോഗസ്ഥ വൃന്ദത്തിലും, മെമ്പര്‍മാരിലും ഒതുങ്ങി നില്‍ക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ത്തന്നെ വല്ലപ്പോഴും മെഡിക്കല്‍ ക്യാമ്പോ, ഓണാഘോഷാമോ ,വിഷുക്ക ണിയോ, ക്രിക്കറ്റ്‌ടൂര്‍ണമെന്റോ നടത്തിയത് കൊണ്ട് , ഇവിടെ ജോലിചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് യാതൊരു കാര്യവുമില്ല. കാശുള്ളവരുടെ ഒരു നേരമ്പോക്കായി മാത്രമേ ഇതെനെ വിശേഷിപ്പിക്കാനാവൂ.
ഇതൊരു സംഘടനയ്ക്കും വളരാന്‍ വേണ്ട മുഖ്യ ഘടകം സാമ്പത്തികം തന്നെയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ ഘടകം വിദേ ശനാണയം ആണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതിനാല്‍ ഗള്‍ഫ് ല്‍ ഒരു നേരം പോക്കായി സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ആ ചിന്താഗതിയില്‍ നിന്ന് മാറി ചിന്തിക്കെണ്ടിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നാട്ടില്‍ നമ്മുടെ സമുദായത്തിന്റെ അടിത്തറ എങ്ങനെ ശക്തമാക്കണമെന്ന് നാം ചിന്തി ക്കണം .അതിനുള്ള സാമ്പത്തിക സഹായം നാം ഇവിടെനിന്നും സ്വരൂപിച്ചു അത് വേണ്ടവണ്ണം വിനിയോഗിക്കാന്‍ പ്രോയോഗികബുധിയും കര്‍മ്മ ശേഷിയുമുള്ള നേതാക്കളെ നാട്ടില്‍ കണ്ടെത്തണം. കാരണം നാമെല്ലാം ഇന്നെല്ലങ്കില്‍ നാളെ
കൂടണയേണ്ടത് നമ്മുടെ മലയാള മണ്ണിലാണ് . അപ്പോള്‍ നമുക്കും കുടുംബത്തിനും താങ്ങാവാന്‍ ഉതകുന്നതായിരിക്കണം ആ സംഘടന.
കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന എനിക്ക് ചില സംഘടകളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുവാനും, അവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുവാനും സാധിച്ചിട്ടുണ്ട്. നാട്ടുകാരെയും, ബന്ധുക്കളെയും അവിടെവച്ചു കാണാനും പരിചയം പുതുക്കാനും
കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ എന്നെ വിസ്മയിപ്പിക്കുന്ന കാര്യം ഈ സംഘടനകളുടെ അമരത്തും അണിയതും ഉപവിഷ്ഠരായിരിക്കുന്നവരും മറ്റു ചില അംഗങ്ങളും വര്‍ഷങ്ങളായി സ്വന്തം കുടുംബാംഗങ്ങള്‍ക്കിടയിലും, ബന്ധുജനങ്ങല്‍ക്കിടയിലും വിദ്വേഷം വച്ച് പുലര്‍ത്തുന്നവരാണ്- എന്നതാണ്. സ്വന്തം കുടുംബവുമായും ബന്ധുക്കളുമായും ഐക്യമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഒരു സമുടായത്തിനകത്തു ഐക്യം കൊണ്ടുവരാനാവുക? അതിനാല്‍ ഓരോ വ്യത്തിയും സ്വന്തം മനസ്ഥിതി, 'ഈഗോ ' ഇതൊന്നും മാറ്റിയില്ലെങ്കില്‍ നമ്മുടെ സാമുടായികൈക്യം വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും.തീര്‍ച്ച. (തുടരും...)
(അടുത്ത ഭാഗം - നമ്മുടെ സ്ത്രീകള്‍)
എല്ലാവരും മുറവിളി കൂട്ടുന്ന അവകാശലബ്ധി നേടിയെടുക്കാനുള്ള 'ഒരുമ' നമുക്കിടയിലുണ്ടോ? ഇല്ലെങ്കില്‍ ആരാണ് അതിനുത്തരവാദി? മറ്റെല്ലാ സ്വാര്‍ത്ഥ ചിന്തകളും മാറ്റിവച്ച് , കണ്ണുകള്‍ ഒന്നടച്ചു സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. നാം, നാംതന്നെയാണ് അതിനുത്തരവാദി എന്ന്!------------Priya Raj
ReplyDeleteStarting a Newspaper or a Newschannel....,...
ReplyDelete