Friday, May 6, 2011

വാസ്തു ശാസ്ത്ര കോഴ്സുകള്‍ 

കോട്ടയം: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം, ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന വാസ്തുവിദ്യാ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവില്‍/ആര്‍ക്കിടെക്ചര്‍ പോളിടെക്‌നിക് ഡിപ്ലോമ ഉളളവരെയും പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം 300. കോഴ്‌സ് ഫീ 6,000 രൂപ.


എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689 533 എന്ന വിലാസത്തില്‍ ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ അയച്ചാല്‍ പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കും. www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ രേഖകളും 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയയ്ക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 20.

No comments:

Post a Comment