Saturday, May 28, 2011

താങ്കള്‍ ഒരു വിശ്വകര്‍മജനാണെങ്കില്‍


ഞാന്‍ മനസിലാക്കിയേടത്തോളം  മലയാളി വിശ്വകര്‍മ്മജരൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലേയും വിശ്വകര്‍മജര്‍ സംഘടിതരാണ്. നമ്മുടെ നാട്ടില്‍ മാത്രമാണ് വിശ്വകമ്മജരുടെ പേരില്‍ അനേകം സംഘടനകളും അവരെല്ലാം തന്നെ രാഷ്രീയ വീക്ഷണങ്ങളുടേയും മറ്റ് സ്വകാര്യ കാരണങ്ങളാലും തമ്മില്‍ പിരിഞ്ഞ് പരസ്പരം പോരടിച്ച് നില്‍ക്കുന്നത്. അതിന് പ്രധാന കാരണം: 


1. കേരളത്തിലെ രാഷ്ട്രീയപാര്ട്ടികളും , മറ്റ് പ്രമുഖ സമുദായ സംഘടനകളും വിശ്വകര്‍മജര്‍ ഒന്നിച്ചു നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങിനെ ഒന്നിച്ച് ഒരു നിര്‍ണ്ണായക ശക്തിയായാല്‍ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കേണ്ടി വരും . 


2. പരസ്പര ബഹുമാനം എന്നത് പഴയതലമുറയിലെ വിശ്വകര്‍മ്മജര്‍ക്ക് അന്ന്യമായിരുന്നു. സ്വസമുദായത്തിലെ ഒരംഗം പറയുന്നതിനേക്കാള്‍ മറ്റുള്ളവര്‍ പറയുന്നതിന് വില കൊടുത്തിരുന്നു. 


          എന്നാല്‍ പുതു തലമുറ അങ്ങിനെയല്ല, എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിന് പ്രധാന ഉദാഹരണങ്ങളാണ് വിശ്വകര്‍മ്മ യു.ഏ.ഇ, വീക്കോ ഒമാന്, വോയിസ് കുവൈറ്റ്, ബഹറിന്‍ വിശ്വകലാ സാംസ്കാരികവേദി എന്നീ വിദേശ മലയാളി വിശ്വകര്‍മ്മ സംഘടനകള്‍ . ഇവരെയെല്ലാം കോര്‍ത്തിണക്കി  പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി എന്ന പേരില്‍ ഒരു കോര്‍ കമ്മറ്റിയും ഉണ്ടാക്കിയിരിക്കുന്നു . ഇവര്‍ വിദേശ മലയാളി വിശ്വകര്‍മ്മജര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന മനോഭാവത്തിലുള്ള മാറ്റവും ഒത്തൊരുമയും വളരെ വലുതാണ്.(ഇത് കേരളത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള വിദേശ മലയാളി വിശ്വകര്‍മ്മജര്‍ പലരാജ്യങ്ങളിലായി ഇരുന്നു കൊണ്ടാണെന്നും ചുരുങ്ങിയ മാസങ്ങള്‍ കൊണ്ടാണെന്നും  പ്രത്യകം ഓര്‍ക്കണം ) 


         ഇതേ മാതൃകയില്‍ കേരളത്തിലെ 
എല്ലാ വിശ്വകര്‍മ്മജരും ഒന്നായി ഒറ്റക്കെട്ടായി നീന്നുകൊണ്ട് 
വിശ്വകര്‍മ്മജനുമാത്രം ലഭിക്കാതെ പോയ 
സാമൂഹ്യ നീതിക്കുവേണ്ടി പോരാടുന്നത് കാണാന്‍ എല്ലാവരും  ആഗ്രഹിക്കുന്നു. 


ഇത്തരുണത്തിലാണ് ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ വെബ് സൈറ്റ്കളുടെ പ്രസക്തി. 
ഒരു വീട്ടിലെ രണ്ടുമുറികളില്‍ ഇരിക്കുന്നവരേക്കാള്‍ അടുത്തിരുന്നാണ് അമേരിക്കയിലേയും ദുബായിലേയും ഗുജറാത്തിലേയും കേരളത്തിലേയും ലോകത്തിലെ മറ്റ് സ്ഥലങ്ങളിലേയും വിശ്വകര്‍മജര്‍ തമ്മില്‍ സംവദിക്കുന്നത്. 
ഒരു എക്സിക്യൂട്ടിവ് കമ്മറ്റിയോ സമ്സ്ഥാനക്കമ്മറ്റിയോ കൂടുന്നതിനേക്കാള്‍ വേഗത്തില്‍ ലോകത്തിന്റെ വിവിധ കോണുകളിരുന്ന് അഭിപ്രായങ്ങള്‍ പറയുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്നു. ആരേയും കമ്മറ്റിക്ക് വിളിച്ചു വരുത്തി ബോറടിപ്പിക്കേണ്ട ആവശ്യമില്ല. അവരവരുടെ ഓഫീസില്‍ അല്ലെങ്കില്‍ വീട്ടില്‍ ഇരുന്ന് വിശ്വകര്‍മ ലോകമഹാ സമ്മേളനത്തില്‍ പങ്കാളിയാക്കാം .


താങ്കള്‍ ഒരു വിശ്വകര്‍മജനാണെങ്കില്‍ ഉടന്‍ ഫെയ്സ്ബുക്കില്‍ അംഗമാവുക.


www.facebook.com


മലയാളത്തിലോ ഇംഗ്ളീഷിലോ ചര്‍ച്ച ചെയ്യാം (മലയാളം ടൈപ്പ് ചെയ്യുന്നതിനു താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യു ) 
http://www.aksharangal.com/


അംഗമാകുന്നതിന്-
1. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക


    http://www.facebook.com/home.php#!/profile.php?id=100002499212094
  
2. താഴെ കാണുന്ന പേജ് വന്നതിന് ശേഷം 


ഗ്രൂപ്പിലെ ഏത് അംഗതിന്റെ പേജിലും അംഗത്വത്തിന് ആവശ്യപ്പെടാവുന്നതാണ്.
അംഗമായതിനു ശേഷം നിങ്ങള്‍ക്കും എത്ര വിശ്വകര്‍മജരേയും അംഗമായി ചേര്‍ക്കാവുന്നതാണ് (വിശ്വകര്‍മ്മജര്‍ മാത്രം )

3. Add as friend ല്‍ ക്ലിക്ക് ചെയ്യുക:
 4. Post കോളത്തില്‍ please add me in viswakarma group എന്നു ടൈപ്പ് ചെയ്ത് Enter  ചെയ്യുക:
ഗ്രൂപ്പില്‍ അംഗമാവുന്നതോടെ താങ്കള്‍ക്കും സജീവമായി ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: vakkomgsreekumar@gmail.com




Tuesday, May 24, 2011

നമ്മുടെ നേതാക്കള്‍

Priya Raj



ഓം വിരാഠ് വിശ്വകര്‍മ്മണേ  നമഹ:
            
         രേഖകള്‍ പ്ര കാരം 45 - 48  ലക്ഷം വരുന്ന കേരളത്തിലെ വിശ്വകര്‍മ സമുദായത്തിലെ ഒരംഗമാണ് ഞാനും എന്ന തിരിച്ചറിവ് തന്നെയാണ്  ഇങ്ങനെയൊരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതിനു എനിക്ക് ഉത്തേജകമായത്  VK UAE യുടെ സജീവ പ്രവര്‍ത്തകനായ ശ്രീ. വക്കം  ശ്രീ കുമാര്‍  സാറിന്റെ ഇ-മെയില്‍ ലുകളാണ്. നമ്മുടെ സമുദായത്തിനെ പിന്നോക്കാവസ്ഥക്ക്  കാരണമായ പല  കാര്യങ്ങളെക്കുറിച്ചും ചോദ്യ രൂപേണ അദ്ദേഹം  അയക്കുന്ന  മെയിലുകള്‍ക്ക് ,  നമ്മുടെ സമുദായത്തിന്റെ  ഇന്നത്തെ  അവസ്ഥയില്‍  ചിന്താധീനരും,  നാളത്തെ അവസ്ഥയില്‍ ഉത്കണ്ഠകുലരായ  ചില സഹോദരീ സഹോദരന്മാര്‍ അദ്ദേഹത്തിനു അയക്കുന്ന ചില മെയിലുകളും എനിക്ക് ഫോര്‍വേഡ് ചെയ്തു കിട്ടാറുണ്ട്. അവരുടെയെല്ലാം ചോദ്യങ്ങളും, ഉത്കണ്ഠകളും അസ്ഥാനത്തല്ല തന്നെ. എന്നാല്‍ ഇവയെല്ലാം സ്വാം ശീകരിച്ചു  ഞാന്‍ ചോദിക്കട്ടെ എല്ലാവരും  മുറവിളി കൂട്ടുന്ന അവകാശലബ്ധി  നേടിയെടുക്കാനുള്ള 'ഒരുമ'  നമുക്കിടയിലുണ്ടോ?  ഇല്ലെങ്കില്‍ ആരാണ് അതിനുത്തരവാദി? മറ്റെല്ലാ സ്വാര്‍ത്ഥ  ചിന്തകളും മാറ്റിവച്ച് , കണ്ണുകള്‍ ഒന്നടച്ചു സ്വന്തം  മനസാക്ഷിയോട്  ചോദിച്ചാല്‍ അതിനുത്തരം കിട്ടും.  നാം,  നാംതന്നെയാണ് അതിനുത്തരവാദി എന്ന്!
          സാമുദായികമായ  ഉച്ചനീച്ത്വത്തിനു ഇരയാകേണ്ടി വന്നിട്ടില്ലാത്ത ഒരു  വിശ്വ കര്മജനും നമുക്കിടയില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.ന്യൂനപക്ഷപാതിത്വ്വും, സാമ്പത്തിക പിന്നോക്കാവസ്ഥയും, സാംസ്കാരിക  ശൂന്യതയുമാണ് മറ്റു സമുദായങ്ങളില്‍ നിന്ന്  നമ്മെ അകറ്റി നിര്ത്തിയതെങ്കില്‍, അസൂയയും, സ്വാര്‍ഥതയും,  തമ്മില്‍ തല്ലുമാണ് സ്വജനങ്ങള്‍ക്കിടയില്‍ നമുക്ക് ദര്‍ശിക്കാവുന്നത്. മറ്റു സമുദായക്കര്‍ക്കിടയില്‍ നാം പരിഹാസപാത്രമാവുന്നതും  ഇതിനാല്‍ തന്നെ.
          വാസ്തുദോഷം തീര്‍ക്കാനായി ഒരു ഭവനത്തില്‍ പോയപ്പോള്‍,  തന്റെ ജ്ഞാനം വെളിവാക്കാനായി,  ആദ്യമായി ആ വീടിനു  സ്ഥാനനിര്‍ണ്ണയം (കുറ്റിയടി- എന്നാണ് വടക്കന്‍ കേരളത്തില്‍ പറയുന്നത് )നടത്തിയ സ്വന്തം സമുദായത്തിലെ ആചാര്യനെ (കുറ്റിക്കാരന്‍)  ആവോളം ഇകഴ്ത്തി  സംസാരിച്ച്  ഒടുവില്‍  ആ  'അജ്ഞാനി'  തന്റെ പിതാവ്  തന്നെയാണെന്ന്  ആ  വീട്ടുകാരില്‍ നിന്നും കേള്‍ക്കേണ്ടി വന്ന 'ഹതഭാഗ്യനും' അതിലുപരി 'മൂര്‍ഖനുമായ' ഒരാള്‍ എന്റെ  നാട്ടിലെ ജീവിക്കുന്ന  കഥാപാത്രമാണ്.
ഇങ്ങനെ  പല ഉദാഹരണങ്ങ ളും  നമുക്ക് ഓരോ ദേശത്തുനിന്നും  കേള്‍ക്കാന്‍ കഴിയും.
      മറ്റൊന്ന് ഈശ്വരാനുഗ്രഹത്താല്‍ അല്പം ധന ശേഷിയോ,വിദ്യാ സമ്പന്നതയോ കൈവരിക്കാനായെങ്കില്‍,  ഇതൊന്നുമില്ലാത്ത സമുദായത്തിലെ  മറ്റംഗങ്ങളെ തികച്ചും അധ:കൃതരായി കാണുന്ന പ്രവണതയാണ്. താന്‍ മേല്തട്ടിലാനെന്നും മറ്റുള്ളവരെല്ലാം വെറും  നികൃഷ്ട്ടരാനെന്നുമുള്ള ഈ മനോഭാവം  മാറാത്തിടത്തോളം നമുക്കിടയില്‍  ഒത്തൊരുമ സാധ്യമല്ല. വിദ്യാസമ്പന്നന്‍ വിദ്യാഹീനന്റെ ദുസ്ഥിതിയില്‍ സന്തോഷിക്കുകയല്ല വേണ്ടത് മറിച്ച് തന്നാലാവുന്ന വിധം  അറിവ് പകര്‍ന്നു കൊടുത്തു അവനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  കൊണ്ടുവരികയാണ് വേണ്ടത്.
        നമുക്കിടയിലെ 5 ഉപവിഭാഗങ്ങള്‍ക്കും കൂടി 23 ഓ ളം  സംഘടനകള്‍ ഇന്ത്യയിലും വിദേശത്തുമായി നമുക്കുണ്ട് . ഇവയെല്ലാം  തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് ചില സേവനങ്ങള്‍ തങ്ങളുടെ സമുദായാംഗങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു.  തങ്ങളുടെ ഭാഗ്യം കൊണ്ടും സ്വപ്രയത്നം  കൊണ്ടും സമൂഹത്തിലെ  ഉന്നത ശ്രേണിയില്‍ എത്തിപ്പെട്ടവരാന് ഇവയില്‍ മിക്കതിന്റെയും അമരത്തുള്ളത്‌  .  ഈ  വസ്തുത അഭിമാനാര്‍ഹം തന്നെ. എന്നാല്‍ വിസ്മരിക്കാനാകാത്ത മറ്റൊരു വസ്തുത ഇവയെല്ലാം നഗരങ്ങളിലെ ചുരുക്കം ചില  ഉദ്യോഗസ്ഥ  വൃന്ദത്തിലും,  മെമ്പര്‍മാരിലും ഒതുങ്ങി നില്‍ക്കുകയാണ്. ഗള്‍ഫ്‌ നാടുകളില്‍ത്തന്നെ വല്ലപ്പോഴും മെഡിക്കല്‍ ക്യാമ്പോ, ഓണാഘോഷാമോ ,വിഷുക്ക ണിയോ, ക്രിക്കറ്റ്‌ടൂര്‍ണമെന്റോ നടത്തിയത് കൊണ്ട് , ഇവിടെ ജോലിചെയ്യുന്ന സാധാരണ  തൊഴിലാളികള്‍ക്ക് യാതൊരു കാര്യവുമില്ല. കാശുള്ളവരുടെ  ഒരു നേരമ്പോക്കായി മാത്രമേ ഇതെനെ വിശേഷിപ്പിക്കാനാവൂ.
            ഇതൊരു സംഘടനയ്ക്കും വളരാന്‍ വേണ്ട മുഖ്യ ഘടകം സാമ്പത്തികം തന്നെയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണ്ണയിക്കുന്നതില്‍  മുഖ്യ ഘടകം  വിദേ ശനാണയം ആണെന്നത്  തര്‍ക്കമറ്റ വസ്തുതയാണ്. അതിനാല്‍ ഗള്‍ഫ്‌ ല്‍     ഒരു നേരം പോക്കായി സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ആ ചിന്താഗതിയില്‍ നിന്ന് മാറി ചിന്തിക്കെണ്ടിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നാട്ടില്‍  നമ്മുടെ സമുദായത്തിന്റെ അടിത്തറ എങ്ങനെ  ശക്തമാക്കണമെന്ന് നാം  ചിന്തി ക്കണം .അതിനുള്ള  സാമ്പത്തിക സഹായം നാം  ഇവിടെനിന്നും സ്വരൂപിച്ചു  അത് വേണ്ടവണ്ണം വിനിയോഗിക്കാന്‍ പ്രോയോഗികബുധിയും കര്‍മ്മ ശേഷിയുമുള്ള  നേതാക്കളെ നാട്ടില്‍ കണ്ടെത്തണം. കാരണം  നാമെല്ലാം  ഇന്നെല്ലങ്കില്‍ നാളെ
കൂടണയേണ്ടത്   നമ്മുടെ മലയാള മണ്ണിലാണ് . അപ്പോള്‍  നമുക്കും കുടുംബത്തിനും താങ്ങാവാന്‍ ഉതകുന്നതായിരിക്കണം  ആ സംഘടന.
        കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന എനിക്ക് ചില സംഘടകളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുവാനും, അവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുവാനും സാധിച്ചിട്ടുണ്ട്. നാട്ടുകാരെയും, ബന്ധുക്കളെയും  അവിടെവച്ചു കാണാനും പരിചയം    പുതുക്കാനും
  കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍  എന്നെ വിസ്മയിപ്പിക്കുന്ന  കാര്യം ഈ സംഘടനകളുടെ അമരത്തും അണിയതും ഉപവിഷ്ഠരായിരിക്കുന്നവരും മറ്റു ചില അംഗങ്ങളും വര്‍ഷങ്ങളായി സ്വന്തം കുടുംബാംഗങ്ങള്‍ക്കിടയിലും,  ബന്ധുജനങ്ങല്‍ക്കിടയിലും  വിദ്വേഷം വച്ച് പുലര്‍ത്തുന്നവരാണ്- എന്നതാണ്.  സ്വന്തം കുടുംബവുമായും ബന്ധുക്കളുമായും ഐക്യമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഒരു സമുടായത്തിനകത്തു ഐക്യം കൊണ്ടുവരാനാവുക?  അതിനാല്‍ ഓരോ വ്യത്തിയും സ്വന്തം മനസ്ഥിതി, 'ഈഗോ '  ഇതൊന്നും മാറ്റിയില്ലെങ്കില്‍ നമ്മുടെ സാമുടായികൈക്യം വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും.തീര്‍ച്ച.                                                                                  (തുടരും...)
(അടുത്ത ഭാഗം - നമ്മുടെ സ്ത്രീകള്‍)

Friday, May 20, 2011

Newspapers are crusaders for their communities

Rajan P Thodiyoor


There is no official count of exactly how many community news papers exist in Kerala, but each one support their community indirectly.
Everybody knows that Malayala Manorama and Deepika support Christian community whereas Kerala Kaumudi support Ezhavas. Chandrika, Madhyamom, Thejas, Varthamanam and Siraj support Muslims and Mathrubhumi stands for the Nair community.
Community journalism is a powerful tool for community development and change. Kerala Kaumudi is the best example to see how a community came forward with media support.
But the role that these newspapers play in effecting change in low-income communities is the strongest argument on their behalf.
A Vital Role
As media companies continue to merge and grow, the news gets further and further away from ordinary people’s lives and from minority community concerns. Communities like Vishwakarma ( 15% of the Kerala population) without their own newspapers have little access to local news and information. At a time when our issues have faded from state and national political agendas, the absence of a widely read record of the issues confronting our communities is even more serious.
Community newspapers are critical because they can return to issues repeatedly, shedding light on them until they are resolved. Large newspapers and TV news, on the other hand, may drop in on the neighborhood once to report on a problem but are unlikely to return for months, if at all. And reporting in community papers almost always leads to coverage further up the media chain.It’s a true fact that the coverage of little papers has a huge effect on bigger papers. It presses the envelope of what bigger papers are willing to cover.
It also brings the attention of larger media to stories they would have no other way of knowing about. Almost all-news cable channel routinely follows up on articles in the Newspapers.
There are other benefits of a community newspaper. The Mullankolli situation and the Thankamoni issues are perfect examples of how local papers make it more difficult for politicians and bureaucrats to ignore a particular community. Then there’s the notices and event listings that get people circulating in a neighborhood, driving up attendance at community meetings and cultural events.
Community news papers also boost the self-image of struggling communities that usually only receive major media attention for criminal activity. The only time that your problems are in the major papers is when there’s a gang suicide or some scandals.
An effective community paper contribute to change in Vishwakarma community and that they are a tool and an impetus for community organizing and improvement efforts.


Sunday, May 15, 2011

ആരുണ്ട് വിശ്വകര്‍മജനു വേണ്ടി വാദിക്കാന്‍ ?

ആരുണ്ട് കേരളത്തിലെ 40 ലക്ഷം 
അംഗസംഖ്യയുള്ള വിശ്വകര്‍മജനു 
വേണ്ടി വാദിക്കാന്‍ ?



 ആരുണ്ട് വിശ്വകര്‍മജനു വേണ്ടി ഇങ്ങനെ പറയാന്‍ ?

Wednesday, May 11, 2011

Friday, May 6, 2011

വാസ്തു ശാസ്ത്ര കോഴ്സുകള്‍ 

കോട്ടയം: സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം, ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന വാസ്തുവിദ്യാ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. സിവില്‍/ആര്‍ക്കിടെക്ചര്‍ പോളിടെക്‌നിക് ഡിപ്ലോമ ഉളളവരെയും പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം 300. കോഴ്‌സ് ഫീ 6,000 രൂപ.


എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689 533 എന്ന വിലാസത്തില്‍ ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ അയച്ചാല്‍ പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കും. www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ രേഖകളും 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയയ്ക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 20.