ഭരണപങ്കാളിത്തമില്ലെങ്കിൽ വിശ്വകർമ്മജർ വിസ്മൃതിയുടെ അഗാധ ഗർത്തത്തിലേക്ക് തൂത്തെറിയപ്പെടും.
***********************************************************************
"ഉത്തരേന്ത്യയിലെ 'യാദവര്‍' ഒരു കാലത്ത് സമുദായിക ചിഹ്നങ്ങള്‍ മുഴുവന്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്ന ദുരഭിമാനികളാണ്. യദുകുലത്തിന്റെ പിന്‍ഗാമികളെന്ന ഗര്‍വില്‍ അവര്‍ അന്ധരായി കഴിഞ്ഞു. സവര്‍ണ്ണരാവട്ടെ അവരുടെ പൊള്ളയായ ഗര്‍വിനെ അവജ്ഞയോടെയാണ് കണ്ടത്. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല."
ഇന്ന് വിശ്വകര്‍മ്മജരുടെ സ്ഥിതിയും ഇതു തന്നെ. യുവാക്കളെ അന്ധവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ചിലര്‍ അതിന് രാസത്വരകമാവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നുവെന്നത് ഖേദകരമാണ്.
രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റേയും അജണ്ടയില്‍ ഇടം പിടിക്കാത്ത പൊതു ആവശ്യങ്ങള്‍ വിശ്വകര്‍മ്മ വിഭാഗത്തിനുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തെ സമുദായത്തിന്റെ മുദ്ര കുത്തി ഓരോരോ കള്ളികളിലാക്കുന്നത് വിപത്താണെന്ന് രാഷ്ട്രീയക്കാര്‍ കരുതുകയും എന്നാല്‍ സംഘടിതരായ സമുദായങ്ങളെ അകമഴിഞ്ഞ് പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ അസംഘടിതരായ വിശ്വകര്‍മ്മ സമൂഹം കടുത്ത അവഗണനയിലാണ് കഴിയുന്നത്.
സംഘടിച്ച് ശക്തരാവേണ്ട യുവ തലമുറയില്‍ നല്ലൊരു ശതമാനവും ഇപ്പോഴും അന്ധവിശ്വാസങ്ങളിലേക്കു തന്നെ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാവുകയോ ചെയ്യുന്ന ദയനീയ കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.
അവഗണിക്കപ്പെടുന്ന പൊതു ആവശ്യങ്ങള്‍ പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമായി വിശ്വകര്‍മ്മജരായ നമ്മെ തുറിച്ചു നോക്കുകയാണ്.. ഈ ആവശ്യങ്ങള്‍ നേടിത്തരാന്‍ മറ്റാരും ഇല്ലാതിരിക്കെ സംഘടിച്ച് ശക്തരാവാതെ മറ്റെന്ത് വഴിയാണുള്ളത്?
ഉത്തരേന്ത്യയിലെ 'യാദവര്‍' ഒരു കാലത്ത് സമുദായിക ചിഹ്നങ്ങള്‍ മുഴുവന്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്ന ദുരഭിമാനികളാണ്. യദുകുലത്തിന്റെ പിന്‍ഗാമികളെന്ന ഗര്‍വില്‍ അവര്‍ അന്ധരായി കഴിഞ്ഞു. സവര്‍ണ്ണരാവട്ടെ അവരുടെ പൊള്ളയായ ഗര്‍വിനെ അവജ്ഞയോടെയാണ് കണ്ടത്. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
റാവു ബീരേന്ദ്രസിമ്ഗ് എന്ന ക്രാന്ത ദര്‍ശിയായ നേതാവാണ് 1920 കളില്‍ അവരെ യാഥാര്‍ത്ഥ്യത്തിന്റെ സൂര്യ വെളിച്ചത്തിലേക്ക് നയിച്ചത്. പേരിനോടൊപ്പം "യാദവ്" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയതു പോലും അതിനു ശേക്ഷമാണ്. കര്‍പ്പൂരി താക്കൂറിനെപ്പോലുള്ള ഉന്നത നേതാക്കള്‍ക്കു പോലും അവരുടെ പൊതു ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് യൂ പി യിലും ബീഹാറിലും യാദവ രാഷ്ട്രീയത്തിന്റെ ഉദയം . പിന്നീടുള്ള അവരുടെ രാഷ്ട്രീയ മുന്നേറ്റം നാം കണ്ടു കൊണ്ടിരിക്കുന്നതാണ്.. ഇന്ന് യൂ പി യിലും ബീഹാറിലും ഉണ്ടായ യാദവ മുന്നേറ്റം , ഇന്ത്യ ആരു ഭരിക്കും എന്നു തീരുമാനിക്കുന്നത് യാദവരാണ് എന്നതിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ എന്നത് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാവുന്നതാണ്
അഗ്നി പോലെയാണ് ഏതു സാമുദായിക സംഘടനയും. ഉപയോഗ പ്രദമായ ഊര്‍ജ്ജ ശ്രോതസായോ നശീകരണത്തിന്റെ വിഷ ജ്വാലയായോ മാറാന്‍ കഴിയും . കൂട്ടായ്മയും സംഘടനയുമൊക്കെ മേനികാണിക്കാനുള്ള ഉപാധികളാണെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. ഉന്നതങ്ങളില്‍ അല്‍പ്പം സ്വാധീനവും രാഷ്ട്രീയത്തിന്റെ ഇത്തരം തണലും മതി അവര്‍ക്ക്.

(എന്റെ ഒരു മുന്‍ post ല്‍ നിന്ന്)
വക്കം ജി ശ്രീകുമാര്‍
വക്കം ജി ശ്രീകുമാര്‍