Monday, June 13, 2011

"സ്വയം വളരുക. അതോടൊപ്പം സഹോദരങ്ങളെയും കൈ പിടിച്ചുയര്‍ത്തുക"


വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.
ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക സാധനങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

"പണി തീരെ തീരെ ആശാരി ദൂരെ ദൂരെ എന്നാണല്ലോ പ്രമാണം?"

ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല.
അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം .
അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍ . അങ്ങിനെ നന്നായവര്‍ പലരും, പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരെ നോക്കി ഇവറ്റകളൊന്നും ഒരിക്കലും നന്നാവില്ല എന്നു ശപിക്കുന്നത് ഇപ്പോഴും ഒരു ഫാഷനായി കൊണ്ടുനടക്കുന്നവരുണ്ട് .
എല്ലുമുറിയെ പണിയെടുത്ത് ക്ഷീണിതനായി വില കുറഞ്ഞ മദ്യവും കഴിച്ച് വീട്ടിലെത്തുന്നതാണ് അവരുടെ കുറ്റം . എന്തുകൊണ്ടാണ് അവര്‍ അങ്ങിനെ മദ്യപിക്കുന്നത് എന്നു നാം ചിന്തിച്ചിട്ടുണ്ടോ?
അവര്‍ക്കിടയിലുള്ള സാമ്പത്തികമായ ദുരിതം തന്നെ.
അത് അവന്റെ കുടുംബത്തെ കൊണ്ടെത്തിക്കുന്നത്, അവന്റെ മകനും പറക്ക മുറ്റുന്നതിനുമുമ്പേ ഉളിയും കൊട്ടുവടിയുമായിറങ്ങുന്നു. അവന്റെ കുടുംബത്തിന് തണലേകാന്‍.
 അതോടെ അവന്റെ ജീവിതവും സ്വാഹഃ.
അങ്ങിനെ അവനും നമ്മള്‍ കൊട്ടിഘോഷിക്കുന്ന "പരമ്പരാഗത തൊഴിലാളി"യായി.
'മൂഷികസ്ത്രീ പിന്നേയും മൂഷികസ്ത്രീ യായി' എന്നപോലെ.

നമ്മുടെ സഹോദങ്ങളുടെ ഈ ദുരവസ്ഥ മാറുവാന്‍ അല്പ്പം ഉന്നതിയിലെത്തിയ നമ്മള്‍ എന്തു ചെയ്തു? ഉത്തരം: ഞാന്‍ ഇത്തവണ പത്താം ക്ളാസില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിക്കുന്ന കുട്ടിക്കു കൊടുക്കാനായി 1000 രൂഫാ കൊടുത്തു. തീര്‍ന്നു നമ്മുടെ ഉത്തരവാദിത്വം അവിടെ തീര്‍ന്നു. അതില്‍ കൂടുതലായിട്ടൊന്നും നമുക്ക് ചെയ്യാനും കഴിയില്ല. അങ്ങിനെ ചെയ്യാന്‍ തുടങ്ങിയാല്‍ താമസ്സിയാതെ നമ്മളും ഉളിയും കൊട്ടുവടിയുമെടുക്കേണ്ടിവരും . അതാണ് നമ്മുടേയും സ്ഥിതി.

പിന്നെന്തു ചെയ്യും ?

ഉത്തരം സിമ്പിള്‍ . അവരേയും മുഖ്യധാരയിലേക്ക് കൊണ്ടു വരിക.
"അടകല്ലിന്റെ സ്ഥാനത്തു നിന്ന് ചുറ്റികയുടെ സ്ഥാനം അവനു കൊടുക്കുക".
വ്യാവസാകികമായി അവരെ പ്രാപ്തരാക്കുക. അവന്‍ ഉല്‍പാദിപ്പിക്കുന്ന സാധനം അവന്‍ തന്നെ മാര്‍ക്കറ്റ് ചെയ്യട്ടെ. എങ്ങിനെ?
അവിടെയാണ് നമ്മുടെ റോള്‍ . മറ്റുള്ളവര്‍ കയ്യടക്കി വച്ചിരിക്കുന്ന ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍  നമ്മളും പ്രവേശിക്കുക. നമ്മുടെ സഹോദരങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അത് സ്വര്‍ണ്ണമായായാലും തടിയുരുപ്പടിയായാലും ലോഹ ഉല്‍പ്പന്നമായാലും ഓട്ടു പാത്രമായാലും നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുക.

അതിന്നായി ലക്‌ഷ്യ ബോധവും ആത്മവിശ്വാസവും ഉയര്‍ന്ന വിദ്യാസവും കൈമുതലായുള്ള ഒരു സംഘം വിശ്വകര്‍മ്മ യുവാക്കള്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങിയിരിക്കുന്നു. അവരോടൊപ്പം ചേര്‍ന്ന് നമുക്കും ഈ മഹാ യജ്ഞത്തില്‍ പങ്കാളികളാകാം .

അതാണ് www.vizkarma.com

VizKarma Technologies is an initiative of Viswakarma community.



"സ്വയം വളരുക. അതോടൊപ്പം സഹോദരങ്ങളെയും കൈ പിടിച്ചുയര്‍ത്തുക"

ഓര്‍ക്കുക............."ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു."-മാതൃഭൂമി.
http://www.mathrubhumi.com/business/offbeat_articles/fund-raising-opportunities-for-new-entrepreneurs-192042.html )
ബുദ്ധിശക്തിയും ആര്‍ജ്ജവവുമുണ്ടെങ്കില്‍ വിജയിക്കാന്‍ പറ്റാത്ത ഒരു മേഖലയുമില്ല. ഇനിയുള്ള കാലം നമ്മുടേതാണ്.
സ്വത്വം തിരിച്ചറിയുക അത് വീമ്പിളക്കാനുള്ളതല്ല 
മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുകയാണ് വേണ്ടത്. 

ജയ് വിരാട് വിശ്വബ്രഹ്മഃ



സ്നേഹത്തോടെ 
വക്കം ജി ശ്രീകുമാര്‍

1 comment:

  1. JAMCO ONLINE SPORTSBOOK & CASINO - Hollywood, FL
    JAMCO 김제 출장마사지 ONLINE SPORTSBOOK & CASINO. JAMCO ONLINE SPORTSBOOK & CASINO Hollywood, FL, 출장샵 United 안성 출장안마 States. JAMCO 고양 출장샵 ONLINE SPORTSBOOK & CASINO Hollywood, FL, United States. JAMCO ONLINE SPORTSBOOK 영천 출장샵 & CASINO Hollywood, FL, United States.

    ReplyDelete