കേരളം കാതോര്‍ത്തിരുന്ന പിന്നാക്കക്ഷേമ വകുപ്പ് രൂപീകരണം വിശ്വകര്‍മ്മജരുള്‍പ്പെടെ സംസ്ഥാനത്തെ
52 പിന്നാക്ക സമുദായങ്ങള്‍ കൈവരിച്ച വിജയമാണ്.
ഈ തീരുമാനം യു.ഡി.എഫ് സര്‍ക്കാരിനും വിശിഷ്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒരു പൊന്‍തൂവല്‍ ആയിരിക്കും. പിന്നാക്ക ക്ഷേമവകുപ്പ് രൂപീകരിക്കാന്‍ പത്തു വര്‍ഷത്തോളമായി പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു കേരളത്തിലെ പിന്നോക്ക വിഭാഗം . ഇതിന്റെ ഫലമായാണ് വി.ആര്‍. ജോഷി കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സാധാരണഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേക താത്പര്യം കാട്ടുകയായിരുന്നു.
ഇതിനായി തുടരെത്തുടരെ തൂലിക ചലിപ്പിച്ച കേരളകൌമുദിയുടെ വിജയം കൂടിയാണിതെന്ന് പറയുന്നതില്‍ തെറ്റില്ല.
ഇതില്‍ SNDP ക്കും നിര്‍ണ്ണായക പങ്കുണ്ട്
സംസ്ഥാനത്ത് പിന്നാക്ക സമുദായ വികസന വകുപ്പ് യാഥാര്‍ത്ഥ്യമായി. മന്ത്രി എ.പി. അനില്‍കുമാറിനാണ് വകുപ്പിന്റെ ചുമതല. വകുപ്പിന്റെ രൂപീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ വി.ആര്‍. ജോഷിയെ പുതിയ വകുപ്പിന്റെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പട്ടികജാതി വികസന ഡയറക്ടറേറ്റില്‍ത്തന്നെയാവും പുതിയ ഡയറക്ടറേറ്റും പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട കോടിക്കണക്കിന് രൂപ വകുപ്പ് രൂപീകരിക്കാത്തതിനാല്‍ പാഴാവുന്നകാര്യം 'കേരളകൌമുദി'യാണ് വെളിച്ചത്തുകൊണ്ടുവന്നത്. അതിന് പിന്നിലെ ചില കള്ളക്കളികളും പുറത്തുകൊണ്ടുവന്നിരുന്നു. തുടര്‍ന്ന്, എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടെയുള്ള പിന്നാക്ക സംഘടനകള്‍ പിന്നാക്ക വികസന വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭംവരെ നടത്തുകയുണ്ടായി.
ഡയറക്ടറെ കൂടാതെ ഫിനാന്‍സ് ഓഫീസറും, സീനിയര്‍ സൂപ്രണ്ടും ഉള്‍പ്പെടെ ഒമ്പത് തസ്തികകളും അനുവദിച്ചിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്കും അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതത്തിലേക്കും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട സമയമാണിത്. അതു കണക്കിലെടുത്ത് കാലതാമസം ഒഴിവാക്കി ഉടന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രി പട്ടികജാതി വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍കൂടിയായ നിയുക്ത ഡയറക്ടര്‍ ജോഷിക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ വകുപ്പ് രൂപീകരണം സംബന്ധിച്ച പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.പി. സുബ്ബയ്യ, വി.ആര്‍. ജോഷി എന്നിവര്‍ പങ്കെടുത്തു.
പുനര്‍വിന്യാസം വഴി അനുവദിച്ച ഒമ്പത് തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ഡോ.പി. സുബ്ബയ്യയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗ പുരോഗതിക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെ മോസ്റ്റ് ബാക്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായരും ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാരും അറിയിച്ചു.
ദ്രോഹം പുറത്തറിഞ്ഞത് കേരളകൌമുദിയിലൂടെ
ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ഒന്നാം ക്ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സിന് വരെ പഠിക്കുന്ന പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടമാകുന്നുവെന്ന യാഥാര്‍ത്ഥ്യം 'കേരളകൌമുദി'യാണ് 2010 ആഗസ്റ്റ് 12-ന് പുറത്തുകൊണ്ടുവന്നത്.
* പിന്നാക്ക വിരുദ്ധ മനോഭാവംമൂലം കോടികള്‍ പാഴാക്കുന്നുവെന്ന സത്യം അവിശ്വാസത്തോടെയാണ് പുറംലോകം ഗ്രഹിച്ചത്.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം എസ്.എന്‍.ഡി.പി യോഗം അടക്കമുള്ള സംഘടനകളില്‍ നിന്ന് ഉയരാന്‍ തുടങ്ങി.
* വകുപ്പ് രൂപീകരണം ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച കഴിഞ്ഞ ആഗസ്റ്റ് 25-ന് 'കേരളകൌമുദി' ഒരു വിവരം കൂടി പുറത്തുവിട്ടു; പിന്നാക്ക സ്കോളര്‍ഷിപ്പ് കേന്ദ്രം ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചുവെന്നും കേരളത്തിന് അതിന്റെ പ്രയോജനം കിട്ടാന്‍ പോകുന്നില്ലെന്നും.
* പിന്നാക്ക വികസന വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യത്തോട് അനുഭാവ നിലപാട് സ്വീകരിച്ച യു.ഡി.എഫ് ഗവണ്‍മെന്റ് തുടര്‍ന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കേരള കൌമുദിയില്‍ വന്ന മുന്‍ വാര്‍ത്തകള്‍
Keralakaumudi 12-08-2010
കേരള കൌമുദിയില്‍ വന്ന വാര്‍ത്ത.
അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല.
കേരള കൌമുദിയില്‍ വന്ന വാര്‍ത്ത.
അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല.
ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, Front page
കേരള കൌമുദിയില്‍ വന്ന വാര്‍ത്ത.
ഒരു വര്‍ഷം കഴിഞ്ഞ്
Keralakaumudi 25-08-2011, 7th page
കേരള കൌമുദിയില്‍ വന്ന വാര്‍ത്ത.
Keralakaumudi 02-11-2011
follow up
No comments:
Post a Comment