Tuesday, November 1, 2011

Facebook

പ്രീയ വിശ്വകര്‍മ്മ സഹോദരങ്ങളെ,


Facebook കൂട്ടായ്മ പരമാവധി പ്രയോജനപ്പെടുത്തുക. 

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. സമാധാനപരമായ ചര്‍ച്ചകളും അതില്‍ നിന്നുരുത്തിരിയുന്ന ആശയങ്ങളുമാണ്‌ വേണ്ടത്. നിരാശരാകേണ്ട കാര്യമില്ല. അടിച്ചമര്‍ത്തപ്പെടുന്നവരുടേയും പാര്‍ശ്വവര്‍ത്തീകരിക്കപ്പെടുന്നവരുടേയും ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരുമ്പോഴാണ്‌ വിപ്ലവം ഉണ്ടാവുന്നത്. അഭിപ്രായ വ്യത്യാസമുണ്ടായിരുന്നവര്‍ക്ക് പിന്നീട് അവരോടൊപ്പം ചേരാതിരിക്കാന്‍ നിര്‍വാഹമില്ല. അതാണ്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നതും . പരസ്പരം അംഗീകരിക്കാതിരിക്കുമ്പോഴും സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തിയെടുക്കുമ്പോഴുമാണ്‌ യുധ്ധം ഉണ്ടാവുന്നത്. യുദ്ധങ്ങളാണ്‌ നമ്മുടെ സമുദായത്തെ ശിഥിലമാക്കിയത്.

ഈ ഗ്രൂപ്പ് തുടങ്ങുമ്പോള്‍ വളരെ നല്ല ചര്‍ച്ചകളും ആരോഗ്യകരമായ ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നിരുന്നതു കണ്ടപ്പോള്‍ നാം ലക്ഷ്യത്തിലേക്ക് അടുക്കുന്നതു പോലെ തോന്നിച്ചിരുന്നു.

ഇപ്പോള്‍ ഓരോരുത്തരും സ്വന്തം കണ്ണുകള്‍ കെട്ടി, വാളും പിടിച്ചു ആരെയൊക്കെയോ വെട്ടാനെന്ന വണ്ണം പരക്കം പായുന്നതുപോലെ തോന്നുന്നു. ദയവു ചെയ്ത് കണ്ണുകള്‍ തുറക്കുക. നമ്മള്‍ എവിടെ നില്ക്കുന്നുവെന്ന് വിലയിരുത്തുക. ഞാനെന്ന ഭാവം മിഥ്യയാണെന്ന് മനസ്സിലാക്കുക. അകലെയകലെ മാറി നില്ക്കുന്നവര്‍ അടുത്തേക്ക ചേര്‍ന്നു നില്ക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് കാതോര്‍ക്കുക. വാളുകള്‍ ദൂരേക്കെറിയുക. അടുത്തു നില്ക്കുന്നത് സ്വന്തം സഹോദരനാണെന്ന് അപ്പോള്‍ മനസ്സിലാവും 




ഓര്‍ക്കുക അവസരം എല്ലായ്പ്പോഴും വാതിലില്‍ മുട്ടുമെന്ന് കരുതരുത്. ഈ കൂട്ടായ്മയുടെ തിരമാലയില്‍പെട്ട് മുന്‍ഗാമികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന പരസ്പര വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ തകര്‍ത്തെറിയപ്പെടട്ടെ ഐക്യത്തിന്റെ ഒരു പുതുയുഗം പിറക്കട്ടെ.
ഇനിമേല്‍ വിദ്വേഷത്തിന്റെയും താന്‍പോരിമയുടേയും അനൈക്യത്തിന്റേയും കോട്ട കൊത്തളങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ വിത്തുകള്‍ പാകുക.
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം എങ്ങിനെ? എപ്പോള്‍ ? അതാണ്‌ നമ്മുടെ മുന്നിലെ ചോദ്യം . ഒരു സൃഷ്ടി ഉണ്ടാവണമെങ്കില്‍ അതിനൊരു തുടക്കം അനിവാര്യമാണ്‌. ആ തുടക്കത്തിനുള്ള സമയമായി എന്നാണ്‌ എന്റെ പക്ഷം . ചെറിയ ചെറിയ കൂട്ടായ്മകളാണ്‌ വന്‍ പ്രതിരോധ ശക്തികളായി വളര്‍ന്ന് ലോക ചരിത്രം തന്നെ മാറ്റിയെഴുതിയിട്ടുള്ളത്. ഈ ചെറിയ തുടക്കം ഒരു വന്‍ പ്രതിരോധ ശക്തിയായിക്കൂടെന്നില്ല. അതിന്‌ ഈ കൂട്ടായ്മയിലെഓരോരുത്തരും ആര്‍ജ്ജവത്തോടെയും ലക്ഷ്യബോധത്ത്തോടും കൂടി പ്രവര്‍ത്തിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കേണ്ടതാണ്‌..

നിഴലിനോട് യുദ്ധം ചെയ്യാതെ, വിവേചനങ്ങള്‍ ചെറുക്കാനും അവകാശങ്ങള്‍ പിടിച്ചു വാങ്ങാനുമുള്ള സംഘടിതശേഷിയും ഐക്യവുമുണ്ടാക്കിയെടുക്കാന്‍ വേണ്ടി സ്വയം പ്രതിജ്ഞയെടുക്കുക. ഈ കൂട്ടായ്മ ശക്തമാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക. Facebook ന്ന ആശയം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ വിശ്വകര്‍മ്മ സഹോദരങ്ങളോടും അപേക്ഷിക്കുന്നു.സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ചെറിയ പ്ലാറ്റുഫോമില്‍ നിന്നു കൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് വലിയ വലിയ സാമ്രാജ്യശക്തികള്‍ വരെ തലകുത്തുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിരിക്കുകയാണ്‌.അതിനേക്കാള്‍ വലുതാണോ നമ്മുടെ ചെറിയ സമുദായത്തിലെ കീറാമുട്ടികള്‍ ? 

സസ്നേഹം
വക്കം ജി ശ്രീകുമാര്‍




1 comment:

  1. ഞങ്ങള്‍ ഖത്തറില്‍ ജീവിക്കുന്ന പ്രവാസികളായ മലയാളികളില്‍ ചിലര്‍ ചേര്‍ന്ന് വിശ്വകര്‍ജര്‍ക്കായി ഒരു സംഘടന രൂപീകരിച്ചു ഇന്ത്യന്‍ എംബസി യില്‍ affiliate ചെയ്തി ട്ടുണ്ട് ഇതിന്‍റെ ഔദ്യോഗിഗ ഉദ്ഘാടനം വിഷു ദിനത്തില്‍ നടത്താന്‍ നിച്ചയിചിരിക്കയാണ്, ഈസന്ദര്‍ഭത്തില്‍ നടത്തിയ അന്വേഷനങ്ങളുടെ ഫലമായാണ് ഇപ്പ്രകാരം ഒരു ബ്ലോഗ്‌ കണ്ടെത്താനും വായിക്കാനും ഇടയായത്. ഇതു ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയതികം സഹായകമായി എന്നത്തില്‍ മനസ്സുനിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. അതോടൊപ്പം വിശ്വകലാവേദി എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഈ സംഘടനക്ക് നിങ്ങളുടെ ഭാഗത്തുനിന്നും അകമഴിഞ്ഞ സഹകരണങ്ങളും സഹായങ്ങളും പ്രതീക്ഷിക്കുന്നു. (സംഘടനക്ക് ഇത്തരം ഒരു പേര് നല്കാന്‍ കാരണം ഇവിടുത്തെ നിയമ പരമായ നിഭന്ധനകളാണ്) ഇതിന്റെ ഉത്ഘാടകനായി ഒരാളെ തേടുകയാണ് ഞങ്ങള്‍ താങ്ങള്‍ക്ക്‌ ഞങ്ങളെ സഹായിക്കാനാകും എന്നു കരുതട്ടെ-
    Bharathan achari,Ponnani,Malappuram-Dt.
    Doha - Qatar.

    ReplyDelete