നിങ്ങൾക്കറിയാമോ വിശ്വകർമ്മജരുടെ അഖിലേന്ത്യാ സംഘടനയായ ആർട്ടിസാൻസ് വെൽഫയർ ഓർഗനൈസേഷന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ സംവിധാനമാണ് ‘മുദ്രാ ബാങ്ക്‘. അതിന്റെ ഗുണങ്ങൾ വിശ്വകർമ്മജർ തീർച്ചയായും പ്രയോജനപ്പെടുത്തുക.
സാമ്പത്തിക ഭദ്രതയില്ലായ്മയാണ് വിശ്വകർമ്മജർ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ വ്യവസായത്തിലേക്ക് തിരിഞ്ഞാലേ പറ്റൂ. അത് പരമ്പരാഗതമായാലും മറ്റ് തരത്തിലുള്ളതായാലും വേണ്ടില്ല.
സൂക്ഷ്മ സംരംഭകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പക്ക് പല അകലങ്ങളും ഉണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ഉണ്ട്. ചിലപ്പോൾ 'വലിയ' വായ്പയിൽ ആകും അനുവദിക്കുന്നവർക്ക് താത്പര്യം, മറ്റ് ചില അവസരങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്ന കടലാസുകൾ തയാറാക്കി നൽകാൻ ഈ കുഞ്ഞ് യൂണിറ്റുകൾ നടത്തുന്നവർക്ക് സാധിക്കാതെ പോകുന്നത് അവർ സാമ്പത്തിക സാക്ഷരത ഇല്ലാത്തവരായതിനാലും. ഈ നിരക്ഷരത മുതലെടുത്ത് ആണ് കുബേര മാരും സമാന്തര 'മൊത്തമൂറ്റ്' കാരും ഇവർക്ക് വലിയ പലിശ നിരക്കിൽ വായ്പ കൊടുത്ത് ആത്യന്തികമായി അവരെ തകർക്കുന്നത്.
എങ്ങനെയെന്നല്ലേ? ആഴ്ചയ്‌ക്കോ അല്ലെങ്കിൽ ദിനം പ്രതിയോ തന്നെ 90 രൂപ തന്നിട്ട് 100 രൂപ തിരികെ വാങ്ങുന്ന ടീംസ് ഇവിടെ കാര്യമായി ഉണ്ട് എന്ന് കുബേര റെയ്ഡ് സമയത്ത് നമ്മൾ കണ്ട കാര്യം. ഇവിടെയാണ് തീരെ ലളിതമായ നടപടിക്രമത്തിലൂടെ. അതെ ഒറ്റ പേജുള്ള അപേക്ഷാഫോറം (ആദ്യകമന്റിൽ പിഡിഎഫ് രൂപത്തിൽ ഉള്ളത് പ്രിന്റെടുത്ത് ഉപയോഗിക്കാം) തയാറാക്കി സംരംഭക വായ്പ സുഗമമാക്കിയിരിക്കുന്നു.
ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും
എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്
എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.
എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക. അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ. ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്. ഇത് ഉദാ: 7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും. ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം. അതുമല്ലങ്കിൽ ഒരു കൈ സഹായം ചെയ്യാൻ സുമനസുകൾ ഫേസ്ബുക്കിലും ഉണ്ടാകുമല്ലോ. പറഞ്ഞ് വരുന്നത് സാമ്പത്തിക സാക്ഷരതയെ പറ്റിയാണ്.
ഇനി എപ്പോഴും ബാങ്കിൽ പോകാനെവിടെ സമയം എന്നാണ് ആശങ്ക എങ്കിൽ അതിനുമുണ്ട് ഒരു ചെറിയ സാങ്കേതിക സഹായം. ഈ ചെറിയ യൂണിറ്റ് നടത്തുന്നവർക്ക് അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ സംഭരണം നടത്താം
ഓ ഇതൊക്കെ പറയാൻ എളുപ്പം. ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ. നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക. അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം. മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
ഇതിന്റെ ഒന്നും ആവശ്യം വരില്ല. നമ്മൾക്ക് ചെയ്യാവുന്നത് ഇത്രയെങ്കിലും ആകില്ലേ? വിടിന്റെ സമീപത്തുള്ള സംരംഭകരോട് അത് എന്ത് വലിപ്പമുള്ളതുമാകട്ടെ, എന്ത് അവസ്ഥയിലുള്ളതും ആകട്ടെ അവർക്ക് ഉചിതമായ വായ്പ ഇന്ന് എളുപ്പമാണ് എന്ന് പറഞ്ഞ് കൊടുക്കുക. കുബേര യുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുന്നത് പതിയെ അവർക്ക് സാമ്പത്തിക സാക്ഷരതയും ചെറിയ വായ്പയും ഒക്കെ സംഘടിപ്പിച്ച് നൽകിയാണ്, അതിൽ നമുക്ക് ചെയ്യാനാകുന്നത് ചെയ്യുക.
വിരാമതിലകം: എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക. വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല, ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ഇത് ആരുടെയും - ബാങ്കിന്റെയും സർക്കാരിന്റെയും ഒക്കെ തന്നെ- ഔദാര്യമല്ല, രാജ്യത്തെ എല്ലാ അസംഘടിതരുടെയും കോർപ്പറേറ്റ് ഇതര യൂണിറ്റുകളുടെയും അവകാശമാണ്. അതും അറിയുക
ഒടുവിലാൻ: തീർന്നില്ല, ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പ് വ്യവസായ വായ്പ പിന്നാലെ വരുന്നുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിലേറെ ബാങ്ക് ശാഖകൾ ഉണ്ട് എന്നും അറിയാമല്ലോ.
ഒരു ഉപകാരം ചെയ്യുമോ?
താങ്കളുടെ ബന്ധുവോ വിശ്വകർമ്മ സുഹൃത്തോ സ്വന്തമായി എന്തെങ്കിലും ചെറിയ (10ലക്ഷത്തിനു താഴെ) ബിസിനസ് ചെയ്യാൻ താല്പര്യമുള്ളവരായുണ്ടെങ്കി ൽ ഈ വാർത്ത അറിയിക്കുമോ? വിശദ വിവരം അടുത്തുള്ള ഏതു ബാങ്കിൽ അന്വേഷിച്ചാലും അറിയാം. ഓർക്കുക നിത്യതൊഴിലിനായി പോകുന്ന ഒരു വിശ്വകർമ്മജനും നിങ്ങൾ പറയാതെ ഈ വാർത്ത അറിയാൻ പോകുന്നില്ല.

താങ്കളുടെ ബന്ധുവോ വിശ്വകർമ്മ സുഹൃത്തോ സ്വന്തമായി എന്തെങ്കിലും ചെറിയ (10ലക്ഷത്തിനു താഴെ) ബിസിനസ് ചെയ്യാൻ താല്പര്യമുള്ളവരായുണ്ടെങ്കി