Monday, June 20, 2011

സംഘടനയിലൂടെ ശക്തി തെളിയിക്കുക




കേരള വിശ്വകര്‍മ്മജന്റെ പ്രശ്നം നാമുദ്ദേശിക്കുന്നത്ര ചെറുതല്ല. 
എല്ലാ തലത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് അവന്‍ . 

സാമൂഹ്യ നീതി അവന് അന്യമാണ്. 
നമ്മള്‍ വച്ചു നീട്ടുന്ന പിച്ചക്കാശല്ല അവനു വേണ്ടത്. 
അവന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു   സര്‍ക്കാരിനേ അവരെ രക്ഷിക്കാന്‍ കഴിയൂ. 
ലോകത്തെ ഏറ്റവും നല്ല ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്നും ഒരു ജനത 
എല്ലാ തലത്തിലും പിന്നോക്കാവസ്ഥയിലേക്ക് എത്തിപ്പെട്ടെങ്കില്‍ അതില്‍ നമ്മുടെ പങ്കെന്താണെന്ന് വിലയിരുത്തുന്നതിന് ഓരോ വിശ്വകര്‍മ്മജനും 
ആത്മപരിശോധന നടത്തേണ്ടതാണ്.
അവനു കിട്ടേണ്ട സാമൂഹ്യ നീതി നേടിക്കൊടുക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ?
എന്ന് ഓരോ വിശ്വകര്‍മ്മജനും ചിന്തിക്കുന്നത് നന്നായിരിക്കും. 
എന്തിന്റെ പേരിലായാലും ഭിന്നിച്ചു നില്ക്കുന്ന അവരെ, വിശ്വകര്‍മ്മജന്‍ എന്ന ഒറ്റ ബാനറിന്റെ കീഴിലാക്കാന്‍ കഴിഞ്ഞാലേ 'സാമൂഹ്യനീതി' എന്ന അവന്റെ സ്വപ്നം നേടിയെടുക്കാന്‍ കഴിയൂ.

Monday, June 13, 2011

"സ്വയം വളരുക. അതോടൊപ്പം സഹോദരങ്ങളെയും കൈ പിടിച്ചുയര്‍ത്തുക"


വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.
ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക സാധനങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

"പണി തീരെ തീരെ ആശാരി ദൂരെ ദൂരെ എന്നാണല്ലോ പ്രമാണം?"

ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല.
അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം .
അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍ . അങ്ങിനെ നന്നായവര്‍ പലരും, പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരെ നോക്കി ഇവറ്റകളൊന്നും ഒരിക്കലും നന്നാവില്ല എന്നു ശപിക്കുന്നത് ഇപ്പോഴും ഒരു ഫാഷനായി കൊണ്ടുനടക്കുന്നവരുണ്ട് .
എല്ലുമുറിയെ പണിയെടുത്ത് ക്ഷീണിതനായി വില കുറഞ്ഞ മദ്യവും കഴിച്ച് വീട്ടിലെത്തുന്നതാണ് അവരുടെ കുറ്റം . എന്തുകൊണ്ടാണ് അവര്‍ അങ്ങിനെ മദ്യപിക്കുന്നത് എന്നു നാം ചിന്തിച്ചിട്ടുണ്ടോ?
അവര്‍ക്കിടയിലുള്ള സാമ്പത്തികമായ ദുരിതം തന്നെ.
അത് അവന്റെ കുടുംബത്തെ കൊണ്ടെത്തിക്കുന്നത്, അവന്റെ മകനും പറക്ക മുറ്റുന്നതിനുമുമ്പേ ഉളിയും കൊട്ടുവടിയുമായിറങ്ങുന്നു. അവന്റെ കുടുംബത്തിന് തണലേകാന്‍.
 അതോടെ അവന്റെ ജീവിതവും സ്വാഹഃ.
അങ്ങിനെ അവനും നമ്മള്‍ കൊട്ടിഘോഷിക്കുന്ന "പരമ്പരാഗത തൊഴിലാളി"യായി.
'മൂഷികസ്ത്രീ പിന്നേയും മൂഷികസ്ത്രീ യായി' എന്നപോലെ.

നമ്മുടെ സഹോദങ്ങളുടെ ഈ ദുരവസ്ഥ മാറുവാന്‍ അല്പ്പം ഉന്നതിയിലെത്തിയ നമ്മള്‍ എന്തു ചെയ്തു? ഉത്തരം: ഞാന്‍ ഇത്തവണ പത്താം ക്ളാസില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിക്കുന്ന കുട്ടിക്കു കൊടുക്കാനായി 1000 രൂഫാ കൊടുത്തു. തീര്‍ന്നു നമ്മുടെ ഉത്തരവാദിത്വം അവിടെ തീര്‍ന്നു. അതില്‍ കൂടുതലായിട്ടൊന്നും നമുക്ക് ചെയ്യാനും കഴിയില്ല. അങ്ങിനെ ചെയ്യാന്‍ തുടങ്ങിയാല്‍ താമസ്സിയാതെ നമ്മളും ഉളിയും കൊട്ടുവടിയുമെടുക്കേണ്ടിവരും . അതാണ് നമ്മുടേയും സ്ഥിതി.

പിന്നെന്തു ചെയ്യും ?

ഉത്തരം സിമ്പിള്‍ . അവരേയും മുഖ്യധാരയിലേക്ക് കൊണ്ടു വരിക.
"അടകല്ലിന്റെ സ്ഥാനത്തു നിന്ന് ചുറ്റികയുടെ സ്ഥാനം അവനു കൊടുക്കുക".
വ്യാവസാകികമായി അവരെ പ്രാപ്തരാക്കുക. അവന്‍ ഉല്‍പാദിപ്പിക്കുന്ന സാധനം അവന്‍ തന്നെ മാര്‍ക്കറ്റ് ചെയ്യട്ടെ. എങ്ങിനെ?
അവിടെയാണ് നമ്മുടെ റോള്‍ . മറ്റുള്ളവര്‍ കയ്യടക്കി വച്ചിരിക്കുന്ന ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍  നമ്മളും പ്രവേശിക്കുക. നമ്മുടെ സഹോദരങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അത് സ്വര്‍ണ്ണമായായാലും തടിയുരുപ്പടിയായാലും ലോഹ ഉല്‍പ്പന്നമായാലും ഓട്ടു പാത്രമായാലും നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുക.

അതിന്നായി ലക്‌ഷ്യ ബോധവും ആത്മവിശ്വാസവും ഉയര്‍ന്ന വിദ്യാസവും കൈമുതലായുള്ള ഒരു സംഘം വിശ്വകര്‍മ്മ യുവാക്കള്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങിയിരിക്കുന്നു. അവരോടൊപ്പം ചേര്‍ന്ന് നമുക്കും ഈ മഹാ യജ്ഞത്തില്‍ പങ്കാളികളാകാം .

അതാണ് www.vizkarma.com

VizKarma Technologies is an initiative of Viswakarma community.



"സ്വയം വളരുക. അതോടൊപ്പം സഹോദരങ്ങളെയും കൈ പിടിച്ചുയര്‍ത്തുക"

ഓര്‍ക്കുക............."ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു."-മാതൃഭൂമി.
http://www.mathrubhumi.com/business/offbeat_articles/fund-raising-opportunities-for-new-entrepreneurs-192042.html )
ബുദ്ധിശക്തിയും ആര്‍ജ്ജവവുമുണ്ടെങ്കില്‍ വിജയിക്കാന്‍ പറ്റാത്ത ഒരു മേഖലയുമില്ല. ഇനിയുള്ള കാലം നമ്മുടേതാണ്.
സ്വത്വം തിരിച്ചറിയുക അത് വീമ്പിളക്കാനുള്ളതല്ല 
മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുകയാണ് വേണ്ടത്. 

ജയ് വിരാട് വിശ്വബ്രഹ്മഃ



സ്നേഹത്തോടെ 
വക്കം ജി ശ്രീകുമാര്‍

Sunday, June 12, 2011

VizKarma Technologies is an initiative of Viswakarma community.




"VizKarma Technologies
is an initiative of Viswakarma community.

The mission is to uplift the community and share holders educationally, socially and financially. 
VizKarma Technologies is a corporate company registered under ministry of corporate affairs, govt. of India. 
A well designed company structure helps investors to get the best benefits and future. 

VizKarma Technologies is involving in different business categories. Basically its called as diversified business model.
It will help to balance the financial conditions very strong and stable.

Mission

The major mission of Viz Karma Technologies is “to tap the creative talents from the society to create 
wealth not only for them but also for the share holders”

Viz Karma will identify traditional craftsmen like a traditional jewel maker who can supply to a contemporary 
jewelry showroom or a traditional wood craftsman who will supply to the furniture boutique or a talented artist who can be used for the animation & advertising

Viz Karma will establish the related business environment for professionally managing such crafts whose end products are of high value.

Ventures

Viz Karma Technologies has a vision of venturing in to projects which add value to the share holders and also follow the principle of Viz Karma Technologies. Viz Karma Technologies is initially venturing in to fast growing industries.

Travel & Tourism
Animation & Design Academy
Animation Production Studios
Film & Technology Labs


Future projects

Viz Karma Technologies will enter in to the following ventures in the future.

• Advertising Agency
• Information Technology
• Infrastructure Development
• Publishing
• Food and Beverages
• Professional Education
• Exclusive Showrooms
• Fashion Design and Garment Production
• Shopping Malls



Social responsibility

• Viz Karma Technologies is born with the principle that every venture should result in uplifting of the society and the community involved in the business.
Employment

• Viz Karma Technologies will identify and nurture original and traditional artisans like jewelers, carpenters, weavers, sculptors, architects and other skilled people whose skills are underutilized and are underpaid. Viz Karma will ensure that they are compensated on par with the best in the industry thus lifting their standard of living.
Education

• Viz Karma Technologies through its educational institutions will strive to give quality education to the next generation of the craftsmen and artisans so that the future generation will have higher standard of living.
• Viz Karma will provide scholarships, preference and suitable employment for qualified students.
Togetherness

• Viz Karma Technology has the vision to bring together the talented community and utilize their united strength to develop the society has a whole.

For the investor

Viz Karma Technologies believes in the fact that the investors are the backbone of any business venture and the investors should directly benefit from the venture not only in the form of return on investment but also from the products and services provided by the company.

Shareholders of Viz Karma Technologies will have special benefits like:

• Preferential fee structure for the wards of the share holders in Viz Karma educational institutions.
• Preferential admissions for the wards in Viz Karma educational institutions.
• Employable in Viz Karma group of companies for the qualified shareholders or wards of the shareholders.
• Special discount benefits for shareholders at all Viz Karma business institutions.

We Invite all our community members to get involved in this project by buying shares. Be prepare for a technology and business growth."

Please log in now:


Best Regards
Vakkom G Sreekumar

Saturday, June 4, 2011

നമ്മുടെ കുട്ടികള്‍ വിശ്വകര്‍മ്മ സമുദായാംഗമാണെന്നു പറയാന്‍ മടിക്കുന്നതെന്ത്?


മറ്റുള്ളവരുടെ മുമ്പില്‍ നാമെങ്ങനെ വെറുക്കപ്പെട്ടവരായി? 

വക്കം ജി ശ്രീകുമാര്‍


ഞാന്‍ 70 കളില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അവധി ദിവസങ്ങളില്‍ എന്റെ ഒരു ബന്ധുവിനോടൊപ്പം മരപ്പണിക്ക് പോകുമായിരുന്നു. മരപ്പണിയില്‍ അദ്ദേഹമായിരുന്നു എന്റെ ഗുരുവും . 
ഒരിക്കല്‍ ഒരു നായര്‍ വീട്ടിലെ തൊഴുത്തിലിരുന്ന് പണിത്കൊണ്ടിരുന്നപ്പോള്‍ വീട്ടുകാരന്‍ നമ്മുടെയെല്ലാം വിശേഷങ്ങള്‍ ആരാഞ്ഞു. അദ്ദേഹം സെക്രട്ടറിയേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇതു തന്നെ അവസരമെന്നു കരുതി എന്റെ ഗുരു, ഞങ്ങള്‍ വിശ്വബ്രാഹ്മണരാണെന്നും ഞങ്ങള്‍ ജനിക്കുമ്പോള്‍ പൂണൂലുമായാണ് ജനിക്കുന്നതെന്നും ബ്രാഹ്മണരുള്‍പ്പെടെ മറ്റെല്ലാ ജാതികളും ഞങ്ങളില്‍ താഴെയാണെന്നും മറ്റും വീമ്പിളക്കാന്‍ തുടങ്ങി. അദ്ദേഹം കൂടുതലൊന്നും പറയാത്തതിനാല്‍ ഗുരു കത്തിക്കയറി. ഒടുവില്‍ വീട്ടുടമസ്ഥന്‍ സഹികെട്ട് പറഞ്ഞു. മേസ്തിരി, നിങ്ങള്‍ എന്റെ ചെലവിലാണ് എന്റെ കുടുംബത്തേയും സമുദായത്തേയുമെല്ലാം ആക്ഷേപിക്കുന്നത് ഇതുതന്നെയാണ് നിങ്ങളുടെ സമുദായം ഒരിക്കലും നന്നാവാത്തത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു "കുമാറേ നീ കോളേജിലൊക്കെ പഠിക്കുന്ന ആളല്ലേ നിങ്ങള്‍ പുതു തലമുറക്കാര്‍ വിടുവായത്തരം വിളമ്പി ആ സമുദായത്തെ നാറ്റിക്കുന്നവരാകരുത്". എന്തിനേറെ പറയുന്നു ഗുരു അപ്പോള്‍ തന്നെ ആ പണി ഉപേക്ഷിച്ച് പോവുകയും ചെയ്തു. 


ചിത്രകലയില്‍ എന്റെ ഗുരുനാഥന്‍ പ്രശസ്ത ചിത്രകാരനും ശ്രീനാരായണീയനുമായ
 ശ്രീ: കടക്കാവൂര്‍ ആര്‍ സഹദേവന്‍ സാറാണ് വര്‍ക്കലയിലും പരിസരത്തും ഉപജീവനത്തിനായി ചുവരെഴുത്തും മറ്റുമായി നടന്ന എന്നെ പിടിച്ചുകൊണ്ടുപോയി ചെല്ലും ചെലവും തന്ന് ചിത്രകല അഭ്യസിപ്പിച്ച് ചിത്രകലയില്‍ ഡിപ്ളോമ എടുപ്പിക്കുകയും അടുത്ത വര്‍ഷം ആറ്റിങ്ങലില്‍ നടന്ന സംസ്ഥാന പെയിന്റിങ്ങ് എക്സിബിഷനില്‍ പങ്കെടുപ്പിച്ച് ഗോള്‍ഡ് മെഡല്‍ വാങ്ങി തരികയും ചെയ്ത  ആളാണ് അദ്ദേഹം . 
ഞാന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിച്ച് നില്ക്കുമ്പോള്‍ അദ്ദേഹത്തിന് വീട് വെക്കാനായി ഒരു പ്ളാന്‍  വരച്ചു കൊടുത്തു. അത് അദ്ദേഹം പ്രശസ്ഥനായ ഒരു മൂത്താശാരിയെകാണിച്ചു അദ്ദേഹം ആ പ്ളാനിനെക്കുറിച്ച്  മുക്തകണ്ഠം പ്രശംസിച്ചു. വാസ്തുശാസ്ത്രം നന്നായി അറിയാവുന്ന ആളായിരിക്കണം അതു തയ്യാറാക്കിയത് എന്നും പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് നേരിട്ടു കേള്‍ക്കാന്‍  സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചു. (എന്തു കൊണ്ടോ സഹദേവന്‍ സാര്‍ , ഞാനാണത് വരച്ചതെന്നു പറയുകയോ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി കൊടുക്കുകയോ ചെയ്തില്ല). അദ്ദേഹം അതിനു വേണ്ട മര ഉരുപ്പടികളുടെയെല്ലാം കണക്കെഴുതിക്കൊടുത്തു കുറ്റിയടിക്കുന്നതിനുള്ള തീയതിയും കൊടുത്തു. 
കുറ്റിയടി ദിവസം കന്നിമൂലയിലെ പൂജയും കുറ്റിയടിയുമൊക്കെ കഴിഞ്ഞ് ദക്ഷിണ കൊടുത്തതിനു ശേഷം സാര്‍ എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. അല്‍പ്പമൊന്ന് ആലോചിച്ചതിനു ശേഷം എന്നെയൊന്നു രൂക്ഷമായി നോക്കി "എവന്‍ ആ കോവാലന്റ് മോനല്ലേ?" ഒരു പരിഹാസചോദ്യം ചോദിച്ച് ഓടിപ്പോയി അടിച്ച കുറ്റി പിഴുതെടുത്ത് മാറ്റിയടിച്ചു. സാറും ബന്ധുക്കളും സ്തബ്ദ്ധരായി നോക്കി നിന്നു. "ഈ പ്ലാനിന്റെ കണക്ക് ശരിയല്ല". അദ്ദേഹം പറഞ്ഞു. കുറ്റി പഴയ സ്ഥാനത്തു തന്നെ സ്ഥാപിപ്പിച്ച് സാര്‍ അദ്ദേഹത്തെയും ശിഷ്യന്മാരേയും പറഞ്ഞു വിട്ടു. 


എനിക്ക് ആ പ്രായത്തില്‍ തന്നെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് മനഃപ്രയാസമൊന്നും തോന്നിയില്ല. കഴിഞ്ഞ തലമുറയുടെ ഇത്തരം പ്രവണത തന്നെയാണ്നമ്മുടെ സമുദായത്തെ കുറിച്ച് അഭിമാനം തോന്നാതിരിക്കാന്‍ കാരണമെന്നും നമ്മുടെ കുട്ടികള്‍ വിശ്വകര്‍മ്മ സമുദായാംഗമാണെന്നു പറയാന്‍ മടിക്കുന്നത് എന്നും സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു തോന്നിയിട്ടുണ്ട്.



എങ്ങിനെ ഈ അവസ്ഥ മാറ്റിയെടുക്കാം ?

1.മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുക.
2.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും അതു കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമത്തിനും 
   കഷ്ട നഷ്ടങ്ങള്‍ക്കും ക്ഷമ ചോദിക്കാനുള്ള ആര്‍ജ്ജവം . 
3.ഞാനെന്ന ഭാവം ഉപേക്ഷിക്കുക.
4.മറ്റുള്ളവര്‍ നമ്മേക്കാള്‍ ഉയര്‍ന്നവരല്ല എന്ന തോന്നല്‍ ഉപേക്ഷിക്കുക.
5.തന്റെ സഹോദരങ്ങളായ ഉപജാതിക്കാരെ ഉച്ച നീചത്വത്തിന്റെ പേരില്‍ അപമാനിക്കാതിരിക്കുക.
6.നമ്മേക്കാള്‍ ഉയര്‍ന്നവരെ ആദരിക്കാനുള്ള മനോഭാവം.
7.മുന്‍വിധിയോടെ ഒരു കാര്യത്തേയും സമീപിക്കാതിരിക്കുക.
8.സൃഷ്ടിപരമായ വിമര്‍ശനം നല്ലതു തന്നെ, അതിനായി നീചമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.


സസ്നേഹം 
വക്കം ജി ശ്രീകുമാര്‍

ഞാനും മറ്റ് ചിത്രകലാ വിദ്യാര്‍ത്ഥികളും സഹദേവന്‍ സാറിനൊപ്പം
ഊട്ടിയില്‍ (1979)